ബോണ്ടായി ബീച്ചിലുണ്ടായ ദാരുണമായ ആക്രമണത്തിന്റെ നടുക്കുന്ന ഓര്‍മ്മകള്‍ക്കിടയില്‍ തികച്ചും വികാരനിര്‍ഭരമായ അന്തരീക്ഷത്തിലാണ് സിഡ്നി ഇത്തവണ പുതുവര്‍ഷത്തെ വരവേറ്റത്.കനത്ത സുരക്ഷാ സന്നാഹങ്ങള്‍ക്കിടയിലും ലക്ഷക്കണക്കിന് ആളുകളാണ് സിഡ്നി ഹാര്‍ബറിലെ കരിമരുന്ന് പ്രയോഗം കാണാന്‍ ഒത്തുകൂടിയത്. പോലീസിന്റെ വലിയൊരു നിര തന്നെ നഗരത്തിലുടനീളം കാവലുണ്ടായിരുന്നുവെങ്കിലും, ജനങ്ങളുടെ ഭാഗത്തുനിന്നും വളരെ മാതൃകാപരമായ സഹകരണമാണ് ഉണ്ടായതെന്ന് അധികൃതര്‍ വ്യക്തമാക്കി. വിനോദത്തിനപ്പുറം, നഗരത്തിന്റെ ഐക്യവും അതിജീവനവും മനോഹരമായ ഒന്നായി ഇത്തവണത്തെ പുതുവത്സരാഘോഷം മാറി
പുതുവത്സരാഘോഷത്തില്‍ അച്ചടക്കത്തോടെ സിഡ്നി; ജനങ്ങളുടെ സഹകരണത്തെ അഭിനന്ദിച്ച് പോലീസ്

