സിഡ്നി: ഓസ്ട്രേലിയന്‍ നഗരമായ സിഡ്നിയെ ഞെട്ടിച്ച് ബോണ്ടി ബീച്ചില്‍ ഇന്ന് വൈകുന്നേരം 6:40-ന് നടന്ന ഭീകരാക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു.സംഭവത്തില്‍ ഒരു തോക്കുധാരിയും ഉള്‍പ്പെടുന്നു. വെടിയേറ്റ നിലയില്‍ 29 പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഹനുക്ക ആഘോഷത്തിനിടെ ക്രൂരത:
ബോണ്ടി ബീച്ചില്‍ സിഡ്നിയിലെ ജൂത സമൂഹം ഹനുക്ക ആഘോഷങ്ങള്‍ക്കായി ഒത്തുചേര്‍ന്ന സമയത്താണ് ക്രൂരമായ വെടിവയ്പ്പ് നടന്നത്.രണ്ട് മുതല്‍ മൂന്ന് പേര്‍ വരെ അടങ്ങുന്ന തീവ്രവാദ സംഘമാണ് ആക്രമണം നടത്തിയത് എന്നാണ് പ്രാഥമിക വിവരം. ആഘോഷത്തിനെത്തിയവര്‍ക്കിടയിലേക്ക് യാതൊരു പ്രകോപനവുമില്ലാതെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.ബീച്ച് പരിസരം നിമിഷനേരം കൊണ്ട് ചോരക്കളമായി മാറി.
ബോംബ് സ്‌ക്വാഡ് രംഗത്ത്:
സംഭവസ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ സംശയാസ്പദമായ ചില വസ്തുക്കള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി അവ നിര്‍വീര്യമാക്കി.പ്രദേശത്ത് അതീവ ജാഗ്രത പ്രഖ്യാപിച്ചു.കൊല്ലപ്പെട്ടവരില്‍ സാധാരണക്കാരും ഒരു ഭീകരനും ഉള്‍പ്പെടുന്നു.തീവ്രവാദികളുടെ ലക്ഷ്യം എന്തായിരുന്നു, ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച മറ്റ് ആളുകള്‍ ആരെല്ലാമാണ് എന്നതിനെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

