സിഡ്നിയില്‍ ആവേശമായി ‘മള്‍ട്ടി കള്‍ച്ചറല്‍ കപ്പ് 2026’; ക്രിക്കറ്റ് പ്രേമികള്‍ക്കായി ഒരു കായിക വിരുന്ന്

സിഡ്നി: ഓസ്ട്രേലിയയിലെ വിവിധ സാംസ്‌കാരിക പശ്ചാത്തലമുള്ള ജനങ്ങളെ ഒന്നിപ്പിക്കുന്നതിനായി സംഘടിപ്പിക്കുന്ന ‘മള്‍ട്ടി കള്‍ച്ചറല്‍ കപ്പ് 2026’ (Multicultural Cup 2026) ക്രിക്കറ്റ് മത്സരം ജനുവരി 18 ഞായറാഴ്ച നടക്കും. ന്യൂ സൗത്ത് വെയ്ല്‍സ് (NSW) ഗവണ്‍മെന്റിന്റെയും യുണൈറ്റഡ് ഇന്ത്യന്‍ അസോസിയേഷന്‍സിന്റെയും (UIA) സംയുക്ത ആഭിമുഖ്യത്തിലാണ് ആവേശകരമായ ഈ മത്സരം സംഘടിപ്പിച്ചിരിക്കുന്നത്.സിഡ്നിയിലെ പ്രശസ്തമായ ബാങ്ക്സ്ടൗണ്‍ ഓവലില്‍ (Bankstown Oval) രാവിലെ 10 മണിക്ക് മത്സരം ആരംഭിക്കും

മള്‍ട്ടി കള്‍ച്ചറല്‍ എന്‍.എസ്.ഡബ്ല്യു (Multicultural NSW) വിന്റെ പിന്തുണയോടെ നടത്തുന്ന ഈ മത്സരത്തില്‍ യു.ഐ.എ (UIA) ടീമും എന്‍.എസ്.ഡബ്ല്യു ഗവണ്‍മെന്റ് (NSW Government) ടീമും തമ്മിലാണ് പോരാട്ടം. സിഡ്നി മലയാളി അസോസിയേഷന്‍ (Sydney Malayalee Aossciation) ഉള്‍പ്പെടെയുള്ള ഒട്ടനവധി പ്രവാസി സംഘടനക ളുടെ സഹകരണത്തോടെയാണ് ഈ പരിപാടി ഒരുക്കിയിരിക്കുന്നത്.വൈവിധ്യമാര്‍ന്ന സാംസ്‌കാരിക പശ്ചാത്ത ലമുള്ള കമ്മ്യൂണിറ്റികള്‍ തമ്മിലുള്ള സൗഹൃദം വളര്‍ത്തുന്നതിനും കായികരംഗത്തെ പ്രോത്സാഹിപ്പിക്കുന്ന തിനുമായാണ് ഇത്തരമൊരു മത്സരം സംഘടിപ്പിക്കുന്നത്. മത്സരത്തിലേക്ക് കാണികള്‍ക്ക് പ്രവേശനം തികച്ചും സൗജന്യമാണ്. ക്രിക്കറ്റ് പ്രേമികളായ എല്ലാ മലയാളികളെയും സാംസ്‌കാരിക കൂട്ടായ്മകളെയും ബാങ്ക്സ്ടൗണ്‍ ഓവലിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *