സിഡ്നി: ഓസ്‌ട്രേലിയായിലെ സിഡ്നി ബോണ്ടി ബീച്ചിലുണ്ടായ വെടിവയ്പ്പിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ പോലീസ് തിരിച്ചറിഞ്ഞു.നവീദ് അക്രം എന്നാണ് അക്രമികളില്‍ ഒരാളുടെ പേര്. ഇയാള്‍ പാകിസ്ഥാനിലെ ലാഹോര്‍ സ്വദേശിയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ലാഹോറില്‍ നിന്ന് ഓസ്‌ട്രേലിയായില്‍ എത്തിയ നവീദ് അല്‍ മുറാദ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥിയാണ്. എന്നാല്‍ മറ്റയാളെ തിരിച്ചറിഞ്ഞെങ്കിലും ഇയാളുടെ വിവരങ്ങള്‍ പുറത്തുവിട്ടില്ല.
ന്യൂ സൗത്ത് വെയില്‍സ് സംസ്ഥാനത്താണ് നവീദ് അക്രം താമസിച്ചിരുന്നത്.
ഇയാളുടെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ജൂത മതവിശ്വാസികളുടെ ഹനൂക്ക ആഘോഷത്തിനിടയിലാണ് വെടിവയ്പ്പുണ്ടായത്. സംഭവത്തില്‍ 12 പേര്‍ കൊല്ലപ്പെടുകയും 29 പേര്‍ക്ക് പരിക്കേറ്റിരുന്നു.
അക്രമികള്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനം പോലീസ് കണ്ടെത്തി. അതേസമയം സിഡ്നിയില്‍ നടന്നത് ഭീകരാക്രമണമാണ് അധികൃതര്‍ വ്യക്തമാക്കി.

