പ​ത്താം​ക്ലാ​സി​ലെ സി​ല​ബ​സ് കു​റ​യ്ക്കും: മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി

കൊ​​​ല്ലം: അ​​​ടു​​​ത്ത​​​വ​​​ർ​​​ഷം​​​മു​​​ത​​​ൽ പ​​​ത്താം​​​ക്ലാ​​​സി​​​ലെ സി​​​ല​​​ബ​​​സ് 25ശ​​​ത​​​മാ​​​നം കു​​​റ​​​യ്ക്കു​​​മെ​​​ന്ന് വി​​​ദ്യാ​​​ഭ്യാ​​​സ​​​മ​​​ന്ത്രി വി. ​​​ശി​​​വ​​​ൻ​​​കു​​​ട്ടി. തേ​​​വ​​​ല​​​ക്ക​​​ര​​​യി​​​ൽ വൈ​​​ദ്യു​​​താ​​​ഘാ​​​ത​​​മേ​​​റ്റ് മ​​​രി​​​ച്ച വി​​​ദ്യാ​​​ർ​​​ഥി മി​​​ഥു​​​ന്‍റെ കു​​​ടും​​​ബ​​​ത്തി​​​ന് കേ​​​ര​​​ള സ്റ്റേ​​​റ്റ് ഭാ​​​ര​​​ത് സ്‌​​​കൗ​​​ട്ട്സ് ആ​​​ൻ​​​ഡ് ഗൈ​​​ഡ്സ് നി​​​ർ​​​മി​​​ച്ചു​​​ന​​​ൽ​​​കി​​​യ വീ​​​ടി​​​ന്‍റെ താ​​​ക്കോ​​​ൽ​​​ദാ​​​നം നി​​​ർ​​​വ​​​ഹി​​​ച്ച് പ്ര​​​സം​​​ഗി​​​ക്കു​​​ന്പോ​​​ഴാ​​​ണ് മ​​​ന്ത്രി ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്.
പ​​​ത്താം​​​ക്ലാ​​​സി​​​ലെ സോ​​​ഷ്യ​​​ൽ​​​സ​​​യ​​​ൻ​​​സ് സി​​​ല​​​ബ​​​സ് കു​​​റ​​​യ്ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് മൂ​​​ന്നു​​​കു​​​ട്ടി​​​ക​​​ൾ മ​​​ന്ത്രി​​​ക്ക് നി​​​വേ​​​ദ​​​നം ന​​​ൽ​​​കി​​​യി​​​രു​​​ന്നു.

“പ​​​ത്താം​​​ക്ലാ​​​സി​​​ലെ സി​​​ല​​​ബ​​​സ് കൂ​​​ടു​​​ത​​​ലാ​​​ണെ​​​ന്ന് കു​​​ട്ടി​​​ക​​​ൾ​​​ക്ക് പൊ​​​തു​​​വി​​​ലു​​​ള്ള പ​​​രാ​​​തി​​​യാ​​​ണ്. അ​​​തി​​​നാ​​​ൽ അ​​​ടു​​​ത്ത​​​വ​​​ർ​​​ഷ​​​ത്തെ സി​​​ല​​​ബ​​​സി​​​ൽ ഇ​​​പ്പോ​​​ൾ പ​​​ഠി​​​പ്പി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന​​​തി​​​ൽ 25 ശ​​​ത​​​മാ​​​നം കു​​​റ​​​യും എ​​​ന്നു​​​ള്ള കാ​​​ര്യം​​​കൂ​​​ടി പ​​​റ​​​യു​​​ക​​​യാ​​​ണ്. അ​​​ത് ക​​​രി​​​ക്കു​​​ലം ക​​​മ്മി​​​റ്റി അം​​​ഗീ​​​ക​​​രി​​​ച്ചു​​​ക​​​ഴി​​​ഞ്ഞു. ഉ​​​ള്ള​​​ട​​​ക്ക​​​ത്തി​​​ൽ വ​​​ലി​​​യ വ്യ​​​ത്യാ​​​സ​​​മൊ​​​ന്നും ഉ​​​ണ്ടാ​​​വി​​​ല്ല. പ​​​ക്ഷേ, വ​​​ലി​​​പ്പം 25 ശ​​​ത​​​മാ​​​നം കു​​​റ​​​യും’’- മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *