ഇന്ത്യക്കാർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ടാറ്റ പഞ്ച് ഫെയ്സ്ലിഫ്റ്റ് മോഡൽ ഒടുവിൽ വിപണിയിലെത്തിയിരിക്കുകയാണ്.കാത്തിരിപ്പിൻ്റെ സുഖം കൂടുന്ന തരത്തിലുള്ള പ്രഖ്യാപനങ്ങളും മാറ്റങ്ങളുമായിട്ടാണ് മുഖംമിനുക്കിയ ടാറ്റയുടെ കുട്ടിക്കൊമ്പൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്.
2021-ൽ അവതരിപ്പിച്ചതിന് ശേഷമുള്ള സബ്-കോംപാക്ട് എസ്യുവിയുടെ ആദ്യത്തെ പ്രധാന മിഡ്-ലൈഫ് അപ്ഡേറ്റാണിത്. ഫെയ്സ്ലിഫ്റ്റുകളിൽ പതിവായി കാണുന്ന എക്സ്റ്റീരിയർ, ഇൻ്റീരിയർ അപ്ഡേറ്റുകൾക്ക് പുറമെ പഞ്ച് ഫെയ്സ്ലിഫ്റ്റിനൊപ്പം രണ്ട് പുതിയ എഞ്ചിൻ ഓപ്ഷനും ഉണ്ട്.
വമ്പൻ മാറ്റങ്ങളുമായി എത്തുന്ന മോഡലിന് 5.59 ലക്ഷം രൂപ മുതലാണ് എക്സ്ഷോറൂം വില വരുന്നത്.ഫീച്ചറുകളുടെ കാര്യത്തിൽ പഞ്ചിന് 10.25 ഇഞ്ച് ടച്ച്സ്ക്രീൻ, പുതിയ 7 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേ, 360-ഡിഗ്രി ക്യാമറ, 8-സ്പീക്കർ സൗണ്ട് സിസ്റ്റം, സിംഗിൾ-പാൻ സൺറൂഫ് പോലുള്ള കാര്യങ്ങളെല്ലാം എസ്യുവിക്ക് കൊടുത്തിട്ടുണ്ട്.
ഭാരത് NCAP ക്രാഷ് ടെസ്റ്റിൽ ഈ മോഡൽ 5 സ്റ്റാർ റേറ്റിംഗ് നേടിയിട്ടുണ്ടെന്നും കമ്പനി പറയുന്നു.

