ആയവന : വാഴക്കുളം മന്ന പൈനാപ്പിളിന്റെ കാവക്കാട് നാല് ഏക്കര്‍ വരുന്ന കൃഷിയിടത്തിലാണ് അമേരിക്കയിലെ അല്‍വ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ പത്തോളം അഗ്രികള്‍ച്ചര്‍ വിദ്യാര്‍ത്ഥികള്‍ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍മാരായ അജയ് നായര്‍,ക്രിസ്റ്റീന്‍ സുവോട,എന്നിവരുടെ നേതൃത്വത്തില്‍ കേരളത്തിലെ കൃഷി രീതികള്‍ പഠിക്കുന്നതിന്റെ ഭാഗമായാണ് ഇവര്‍ എത്തിയത്.

കൃഷിരീതിയും,വിളവെടുപ്പ് രീതിയും,ഗവണ്‍മെന്റിന്റെ പിന്തുണയും ചോദിച്ചറിഞ്ഞും, പൈനാപ്പിള്‍ രുചിച്ചറിഞ്ഞും ആദ്യമായി ഇന്ത്യയില്‍ എത്തിയ വിദ്യാര്‍ത്ഥികള്‍ കൗതകത്തോടെ പഠനയാത്ര ആസ്വദിച്ചു.വാര്‍ഡ് മെമ്പര്‍ ഷിവാഗേ തോമസ് ,കൃഷി ഉടമ സിബി ജോര്‍ജജ്,ഗ്രീന്‍ വിന്‍സന്റ്,കൃഷി അസിസ്റ്റന്റ ഓഫീസര്‍ ബിന്‍സി ജോണ്‍ എന്നിവരാണ് വേണ്ട സൗകര്യം ഒരുക്കിയും പിന്തുണ അറിയിച്ചുതും

