ചില്ലു പാത്രത്തിലെ
ചായയും
കറുത്ത ടിന്നിലെ പൗഡറും
പിന്നെ ആ ഭാഗ്യചെടിയും കൂടി
അവളെ കുറച്ചു ആണ്
പറഞ്ഞുകൊണ്ടിരിക്കുന്നത്
ചായക്ക് ആണ് കൂടുതൽ പറയാൻ ഉള്ളത്.
ഞാനും അവളും
കാലങ്ങൾ മുന്നേ
കൂട്ട് കൂടിയിട്ടുണ്ട് പ്രിയം അവൾക്ക് എന്നോട്.
ദോഷം ആണ്
എന്റെ ഈ സ്നേഹം എന്ന് അറിയാമെങ്കിലും
വേർപിരിയാൻ വയ്യ എന്ന് ചായ
പുതിയ കൂട്ടുകാരികുഞ്ഞു പൗഡർ അവളുടെ മോഹിപ്പിക്കുന്ന സുഗന്ധം മുറിയിൽ ആകെ തൂകി.
അപ്പോഴാണ് ചിലന്തി ഭാഗ്യചെടിയെ ജനലായുമായി തുന്നി ചേർത്ത് അവൾക്ക് പാലം പണിതത്.
തൂക്കി ഇട്ട കൈസഞ്ചി
ആരെയോ ഓർമിപ്പിച്ചു പിന്നെ പൂർത്തി ആകാത്ത ഏതോ കവിതയെയും.
അതിന്റ നോവ് പടരുന്ന
ഇന്നലകളെയും.എങ്കിലും വെറുതെ
മോഹിക്കുണ്ടാകും വീണ്ടും
അവന്റെ കവിത ആകാൻ
ഒരു വേവലാതി ഇല്ലാതെ തൊഴിൽഉറപ്പുകാരി
സന്തോഷം തേടി പോകുന്നുണ്ട്.
മുറ്റത്ത് വിരിഞ്ഞ
ചെമ്പരത്തി
പുതിയ സൂര്യനെ പ്രണയിക്കാൻ തുടങ്ങി

രജിത എൻ കെ
…………………………………………………………………………
മലയാളിപത്രം നിങ്ങളുടെ കൈവിരല്‍ തുമ്പില്‍ …അതിനായി താഴയെുള്ള ലിങ്കുകള്‍ സന്ദര്‍ശിച്ച് സബ്‌സ്‌ക്രൈബ് ചെയ്യുക
✅മലയാളി പത്രത്തിന്റെ നാലാമന്‍ യൂട്യൂബ് ലിങ്ക് സന്ദര്‍ശിക്കാന്‍ https://youtube.com/@nalamanmediahouse?si=2LxTyJuYyIhVBrcq
✅മലയാളി പത്രം ഫേസ് ബുക്ക് ലിങ്ക്
facebook.com/malayaleepathram
✅മലയാളിപത്രം വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍
https://chat.whatsapp.com/DQGBuc175EG2KUS7yyIxh

