ദുബായ്: ദുബായ് എയര്‍ഷോയ്ക്കിടെ തേജസ് യുദ്ധവിമാനം തകര്‍ന്നു വീഴാനിടയായത് നെഗറ്റിവ് ഗ്രാവിറ്റേഷന്‍ ഫോഴ്സിന്റെ പ്രവര്‍ത്തനം കൊണ്ടാകാമെന്ന് പ്രതിരോധ വിദഗ്ധര്‍ പറയുന്നു. ജി ഫോഴ്സ് എന്നു വിളിക്കപ്പെടുന്ന ഈ പ്രതിഭാസം വിമാനങ്ങളുടെ തകര്‍ച്ചയ്ക്ക് കാരണമാകാറുണ്ട്. എയര്‍ ഷോയ്ക്കിടെ വൈമാനികനായിരുന്ന നമന്‍ഷ് സ്യാല്‍ വിമാനം വളരെ വേഗത്തില്‍ കുത്തനെ മുകളിലേക്ക് ഉയര്‍ത്തുകയായിരുന്നു. ഉയര്‍ന്ന വിമാനം അതുപോലെ താഴേക്കു വന്ന് രണ്ടു തവണ കരണം മറിഞ്ഞു. ഓരോ തവണയും ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.
മൂന്നാം ശ്രമത്തിലാണ് വിമാനം നിലംപൊത്തുന്നതും തീപിടിക്കുന്നതും. യുദ്ധവിമാനത്തില്‍ അഭ്യാസങ്ങള്‍ക്കായി പറത്തുമ്പോള്‍ പൈലറ്റ് വളരെ കൂടിയ തോതില്‍ പോസിറ്റിവ്, നെഗറ്റീവ് ഭൂഗുരുത്വവുമായി നേരിടേണ്ടതായി വരുമെന്ന് ഈ മേഖലയിലെ വിദഗ്ധര്‍ പറയുന്നു.

