കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ കാണാതായ ഇന്ത്യൻ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. ആന്ധ്രാപ്രദേശ് സ്വദേശിയായ സാകേത് ശ്രീനിവാസയ്യ(22) ആണ് മരിച്ചത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സാകേതിനായുള്ള തിരച്ചിൽ നടക്കുന്നുണ്ടായിരുന്നു
പഠനാവശ്യാർത്ഥം കാലിഫോർണിയയിൽ താമസിച്ചിരുന്ന സാകേതിനെ ദിവസങ്ങൾക്ക് മുമ്പാണ് കാണാതായത്. ഇദ്ദേഹത്തെ കണ്ടെത്താനായി സുഹൃത്തുക്കളും ബന്ധുക്കളും സോഷ്യൽ മീഡിയ വലിയ തിരച്ചിൽ നടത്തിവരികയായിരുന്നു.
ആന്ധ്രാപ്രദേശിലെ കാക്കിനാഡ സ്വദേശിയായ സാകേത് കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസ് സർവകലാശാലയിൽ മാസ്റ്റേഴ്സ് ബിരുദത്തിന് പഠിക്കുകയായിരുന്നു.

