ഭീകരസംഘടനകൾ വനിതാ ചാവേറുകളെ റിക്രൂട്ട് ചെയ്യുന്നു; രാജ്യത്ത് കനത്ത ജാഗ്രത

ന്യൂഡൽഹി: ലഷ്കർ-ഇ-തൊയ്ബ, ജെയ്‌ഷെ മുഹമ്മദ് തുടങ്ങിയ ഭീകരസംഘടനകൾ ഇന്ത്യയിൽ ആക്രമണം നടത്താനായി വനിതാ ചാവേറുകളെ (Suicide Bombers) വൻതോതിൽ റിക്രൂട്ട് ചെയ്യുന്നതായി രഹസ്യാന്വേഷണ റിപ്പോർട്ട്. ഇതിനെത്തുടർന്ന് രാജ്യത്തുടനീളം സുരക്ഷാ ഏജൻസികൾക്ക് കേന്ദ്ര സർക്കാർ കനത്ത ജാഗ്രതാ നിർദ്ദേശം നൽകി.

സുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധനകളിൽ നിന്ന് എളുപ്പത്തിൽ ഒഴിവാകാൻ കഴിയുമെന്നതിനാലാണ് ഭീകരസംഘടനകൾ വനിതകളെ ആയുധമാക്കുന്നത്. ജമ്മു കശ്മീരിലും മറ്റ് പ്രധാന നഗരങ്ങളിലും ആക്രമണം നടത്താനാണ് ഇവരുടെ നീക്കമെന്ന് സൂചനയുണ്ട്.

അതിർത്തിക്കപ്പുറത്തുള്ള ക്യാമ്പുകളിൽ ഇവർക്ക് ആയുധ പരിശീലനവും ചാവേർ ആക്രമണത്തിനുള്ള പരിശീലനവും നൽകുന്നതായാണ് ലഭിക്കുന്ന വിവരം

Leave a Reply

Your email address will not be published. Required fields are marked *