ഡല്‍ഹിയില്‍ വെച്ച് നടന്ന ചീഫ് സെക്രട്ടറിമാരുടെ അഞ്ചാമത് ദേശീയ സമ്മേളനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിച്ചു. കേന്ദ്ര-സംസ്ഥാന പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനായി 2025 ഡിസംബര്‍ 26 മുതല്‍ 28 വരെയാണ് മൂന്ന് ദിവസത്തെ സമ്മേളനം സംഘടിപ്പിച്ചത്.
‘വികസിത ഭാരതത്തിന് മാനവ വിഭവശേഷി’ എന്നതായിരുന്നു ഇത്തവണത്തെ പ്രധാന പ്രമേയം. കേവലം ജനസംഖ്യ എന്നതിലുപരി രാജ്യത്തെ പൗരന്മാരെ തൊഴില്‍ക്ഷമതയുള്ള ‘ഹ്യൂമന്‍ ക്യാപിറ്റല്‍’ ആയി മാറ്റുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
കുട്ടികളുടെ അടിസ്ഥാന വിദ്യാഭ്യാസ വികസനം,ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കല്‍,തൊഴിലധിഷ്ഠിത പരിശീലനം നല്കല്,ഉന്നത വിദ്യാഭ്യാസ രംഗത്തെ പരിഷ്കാരങ്ങള്‍,കായിക മേഖലയിലെ മികവ് വളര്‍ത്തുക, തുടങ്ങിയ മേഖലകളിലാണ് സമ്മേളനം പ്രധാനമായും ഊന്നല്‍ നല്‍കിത്.
കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്തി ദേശീയ വികസന ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സമ്മേളനം വേദി ഒരുക്കി.ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ,ഭരണരംഗത്ത് ഉപയോഗിക്കുന്നത് സംബന്ധിച്ചും, സംസ്ഥാനങ്ങളിലെ ചട്ടങ്ങള്‍ ലഘൂകരിക്കുന്നതിനെക്കുറിച്ചും പ്രത്യേക ചര്‍ച്ചകള്‍ നടന്നു.കേരളം ഉന്നത വിദ്യാഭ്യാസത്തെക്കുറിച്ചും, തമിഴ്നാട് നൈപുണ്യ വികസനത്തെക്കുറിച്ചും, രാജസ്ഥാന് ‘ലഖ്പതി ദീദി’ പദ്ധതിയെയു കുറിച്ചും സമ്മേളനത്തില്‍ പ്രസന്റേഷനുകള്‍ അവതരിപ്പിച്ചു.

