ശ്രദ്ധേയമായി മ ഫെസ്റ്റ് അക്ഷരോത്സവത്തിലെ പുസ്തക ചന്ത

മലയാള ഭാഷ എന്നത് വെറുമൊരു സംവേദന മാര്‍ഗ്ഗം മാത്രമല്ല മഹത്തായ ഒരു സംസ്‌കാരം കൂടിയാണെന്നുള്ള ഓര്‍മ്മപ്പെടുത്താലായിരുന്ന മലയാളി പത്രത്തിന്റെ പതിനഞ്ചാം വാര്‍ഷികത്തോട് അനുബന്ധിച്ചു നടന്ന മ ഫെസ്റ്റ് അക്ഷരോത്സവം 2025

സാഹിത്യത്തിന്റേയും, കലാ മാമാങ്കങ്ങളുടേയും നൃത്താവിഷ്‌ക്കാരങ്ങളുടേയും, നാടകാവതരണങ്ങളുടേയും മഹാമേളയായി മാറിയ അക്ഷരോത്സവത്തിന് മാറ്റ് പകര്‍ന്നു കൊണ്ട് പിപഞ്ചിക ഗ്രന്ഥശാല ഒരുക്കിയ പുസ്തക ചന്ത അച്ചടി മഷി പുരണ്ട് അക്ഷരങ്ങളുടെ ലോക ക്ലാസിക്കുകളുടെ ഒരു സമ്മേളനം തന്നെയായി മാറി. മലയാളത്തിലെ പ്രമുഖ എഴുത്തുകാരുടെ പുസ്തകങ്ങള്‍ക്കൊപ്പം ലോക ക്ലാസിക് കൃതികളും പുസ്തക ചന്തയില്‍ സ്ഥാനം പിടിച്ചു. എഴുത്തും വായനയും ഇനിയും അന്യം നിന്നു പോകാതെ നെഞ്ചോടു ചേര്‍ത്തു നിര്‍ത്തുന്ന പ്രവാസി മലയാളികള്‍ക്ക് പുസ്തക ചന്തയിലൂടെ അക്ഷരോത്സവം അതിന്റെ എല്ലാ അര്‍ത്ഥത്തിലും ഹൃദ്യമായ അനുഭവമായി മാറി.

Leave a Reply

Your email address will not be published. Required fields are marked *