വര്‍ക്കല ; ഇന്ത്യന്‍ സംസ്കാരത്തെ ഏകാത്മകമായി അവതരിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും മനുഷ്യന്റെ യുക്തിചിന്തയെയും സ്വാതന്ത്ര്യ ദാഹത്തെയും ചങ്ങലയ്ക്കിടുകയാണ് അവരുടെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പിണറായി വിജയന്.ആരും ആരുടെമേലും അധികാര പ്രയോഗം നടത്താത്ത,സ്വച്ഛന്ദമായ സ്വാതന്ത്ര്യത്തിന്റെയും സാമൂഹിക ഐക്യത്തിന്റെയും സന്ദേശമാണ് ശ്രീനാരായണ ഗുരു നല്‍കിയതെന്നും അദ്ദേഹത്തിന്റെ പാതയിലൂടെയാണ് കേരള സര്‍ക്കാരും മുന്നോട്ടു പോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.93 ാമത് ശിവഗിരി തീര്‍ഥാടനത്തിന്റെ ഭാഗമായുള്ള തീര്‍ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വിശിഷ്ടാതിഥിയായിരുന്നു.സ്വാമി സച്ചിദാനന്ദ അധ്യക്ഷത വഹിച്ചു.മന്ത്രി വി.എന്‍.വാസവന്, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍,അടൂര്‍ പ്രകാശ് എംപി, വി.ജോയ് എംഎല്‍എ,എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്,ഗോകുലം ഗോപാലന്,ബിജെപി നേതാവ് ശോഭാ സുരേന്ദ്രന് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

