ഡാര്വിന് : പുതുവ ക്രിയേഷന്‍സിന്റെ ബാനറില്‍ റവ ഡോ ജോണ്‍ പുതുവ രചനയും ബിജു മൂക്കന്നൂര്‍ സംഗീതവും നിര്‍വഹിച്ച ‘മാലോകരെ കേട്ടുവോ ‘എന്ന ക്രിസ്മസ് ഗാനം ശ്രദ്ധേയമായി.ഈ ഗാനം ആലപിച്ചിരിക്കുന്നത് ഇരട്ട സഹോദര വൈദികരായ ഫാ. വിപിനും ഫാ.വിനിലുമാണ്.
ഡാര്വിന് സെന്റ് അല്‍ഫോന്‍സ പള്ളി ഗായക സംഘമാണ് ഗാനം നിര്‍മിച്ചിരിക്കുന്നത്.എഡ്വിന് കുര്യാക്കോസ് പശ്ചാത്തല സംഗീതം നല്കിയ ഗാനത്തിന്റെ എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നത് ഹെര്‍ഷല്‍ ചാലക്കുടിയാണ്. മെലഡിസ് അങ്കമാലിയിലെ കുട്ടികളാണ് കോറസ് ആലപിച്ചിരിക്കുന്നത്. ജോണ്‍ പുതുവ യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്തിരിക്കുന്നു

