നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പിൽ മ​ത്സ​രം എ​ൻ​ഡി​എ​യും യു​ഡി​എ​ഫും ത​മ്മിൽ: രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ

തി​രു​വ​ന​ന്ത​പു​രം: വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രം എ​ൻ​ഡി​എ​യും യു​ഡി​എ​ഫും ത​മ്മി​ലായിരിക്കുമെന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ. എ​ൽ​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ൽ വ​രു​മെ​ന്ന് ആ​രും ക​രു​തു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ബ​ജ​റ്റി​നെ​യും രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു. എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ കേ​ര​ള​ത്തെ സാ​മ്പ​ത്തി​ക​മാ​യി ദു​ർ​ബ​ല​മാ​ക്കി​യെ​ന്നും ബ​ജ​റ്റി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളെ കു​റി​ച്ച് പ്ര​തി​പാ​ദി​ക്കു​ന്നി​ല്ലെ​ന്നും രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

‘ക​ഴി​ഞ്ഞ പ​ത്തു വ​ർ​ഷം കേ​ര​ളം ഭ​രി​ച്ച എ​ൽ​ഡി​എ​ഫ് സം​സ്ഥാ​ന​ത്തെ സാ​മ്പ​ത്തി​ക​മാ​യി ദു​ർ​ബ​ല​മാ​ക്കി. ബ​ജ​റ്റി​ൽ തൊ​ഴി​ലി​ല്ലാ​യ്മ, വി​ല​ക്ക​യ​റ്റം, ജീ​വ​ന​ക്കാ​ർ​ക്ക് ശ​മ്പ​ളം, പെ​ൻ​ഷ​ൻ, അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ തു​ട​ങ്ങി ഒ​ന്നും പ​റ​യു​ന്നി​ല്ല. രാ​ജ്യ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക സ്ഥി​തി കോ​ൺ​ഗ്ര​സ് ത​ക​ർ​ത്ത​തു പോ​ലെ കേ​ര​ള​ത്തെ സി​പി​എം ത​ക​ർ​ത്തു.’-​രാ​ജീ​വ് വി​മ​ർ​ശി​ച്ചു.

സം​സ്ഥാ​ന​ത്തി​ന്‍റെ ക​ടം അ​ഞ്ച് ല​ക്ഷം കോ​ടി​യാ​യി. ഇ​ത് എ​ങ്ങ​നെ വീ​ട്ടും? യു​പി​എ സ​ർ​ക്കാ​ർ കാ​ല​ത്തെ​ക്കാ​ൾ 460 ശ​ത​മാ​നം കേ​ന്ദ്ര ഗ്രാ​ൻ​ഡ് എ​ൻ​ഡി​എ കാ​ല​ത്ത് കൂ​ടി. നി​കു​തി വി​ഹി​തം 224 ശ​ത​മാ​നം വ​ർ​ധി​ച്ചു. ക്ഷേ​മ പെ​ൻ​ഷ​ൻ 2500 രൂ​പ​യാ​ക്കു​മെ​ന്ന വാ​ഗ്ദാ​നം എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ പാ​ലി​ച്ചി​ല്ല.

റ​ബ​റി​ന്‍റെ താ​ങ്ങു​വി​ല 250 രൂ​പ​യാ​ക്കു​മെ​ന്ന വാ​ഗ്ദാ​ന​വും പാ​ലി​ച്ചി​ല്ല. കു​ട്ടി​ക​ൾ​ക്ക് ലൈ​ഫ് ഇ​ൻ​ഷു​റ​ൻ​സി​ന് പ​ക​രം സ്കൂ​ൾ ന​ന്നാ​ക്കാ​ത്ത​ത് എ​ന്തു​കൊ​ണ്ടാ​ണ്? 75 ശ​ത​മാ​നം സ്കൂ​ൾ സു​ര​ക്ഷി​ത​മ​ല്ലാ​ത്ത​ത് കൊ​ണ്ടാ​ണോ ഇ​ൻ​ഷു​റ​ൻ​സ്? ഇ​ക്കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത വ​രു​ത്ത​ണ​മെ​ന്നും ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *