സിഡ്നിയിലെ പ്രശസ്ത സംഗീതജ്ഞയായ ഡോക്ടര്‍ സ്മിത ബാലുവിന്റെ സഖ്യം -Th-e Eternal Companionship എന്ന സംഗീത ആല്‍ബം ഡിസംബര്‍ 16 ചൊവ്വാഴ്ച മ്യൂസ് ഹബ്ബില്‍ നടന്ന ചടങ്ങില്‍ റിലീസ് ചെയ്തു.കുചേലനും ഭഗവാന്‍ ശ്രീകൃഷ്ണനും തമ്മിലുള്ള ശാശ്വത സൗഹൃദത്തെ ആഘോഷിക്കുന്ന കുചേലദിനം എന്ന പ്രത്യേക ദിനത്തിലാണ് ഈ ആല്‍ബം പുറത്തിറങ്ങിയത് എന്ന പ്രത്യേകത കൂടി ഇതിനുണ്ട്.

ഡോക്ടര്‍ സ്മിത ബാലുവിന്റെ ഗുരുനാഥയും റിസേര്‍ച് ഗൈഡുമായിരുന്ന പ്രൊഫസര്‍ ഡോക്ടര്‍ ഓമനക്കുട്ടി ടീച്ചറിന്റെ മാര്‍ഗനിര്‍ദ്ദേശത്തിലാണ് ഈ ആല്‍ബം നിര്‍മ്മിച്ചത്.ഭക്തിയുടെ ഒന്‍പതു രൂപങ്ങളിലൊന്നായ ‘സഖ്യം ‘ ഇവിടെ അവതരിക്കപ്പെടുമ്പോള്‍ അത് കലയും കലാകാരനും തമ്മിലുള്ള,ഗുരുവും ശിക്ഷ്യനും തമ്മിലുള്ള ഗാഢമായ സ്‌നേഹ സഹവാസ ബന്ധങ്ങളുടെ ഹൃദയപൂര്‍വ്വമായ ആഘോഷമായി മാറുന്നു.

വിവിധ ജീവിതങ്ങളിലൂടെ,സംസ്‌കാരങ്ങളിലൂടെ,കാലങ്ങളിലൂടെ,ദേശങ്ങളിലൂടെ ഒഴുകി സഞ്ചരിക്കുന്ന സഖ്യത്തിന്റെ സാരാംശം ലോകത്തെ സമാധാനത്തിലേക്കും സൗഹൃദത്തിലേക്കും നയിക്കുകയും അതിലൂടെ ശാശ്വതമായ ആനന്ദത്തിലേക്കു എത്തിച്ചേരുന്ന ഒരു പാലമാവുക എന്നതാണ്.ശ്രീരാഗത്തില്‍ ചിട്ടപ്പെടുത്തിയ ‘അജിത ഹരേ മാധവ ‘എന്ന കഥകളി പദമാണ് ഈ ആല്‍ബത്തില്‍ ആലപിച്ചിരിക്കുന്നത് .
ഈ ആല്‍ബം കാണുവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

