ആഷസ് പരമ്പരയിലെ അഞ്ചാം ടെസ്റ്റ് മത്സരത്തില്‍ ആദ്യ ദിനം മത്സരത്തിന് മുന്നോടിയായി ബോണ്ടായി ആക്രമണത്തില്‍ മരിച്ചവര്‍ക്ക് ആദരമര്‍പ്പിച്ചു. മൗനപ്രാര്‍ത്ഥനയ്ക്ക് പകരം, രക്ഷാപ്രവര്‍ത്തകരുടെ ധീരതയെ സ്മരിച്ചുകൊണ്ട് സ്റ്റേഡിയം മുഴുവന്‍ എഴുന്നേറ്റു നിന്ന് കൈയടിച്ചു.സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിന്റെ നടുവില്‍ അടിയന്തര സേവന വിഭാഗങ്ങള്‍ക്കും കമ്മ്യൂണിറ്റി അംഗങ്ങള്‍ക്കുമായി കളിക്കാര്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്കി.ഈ ചടങ്ങില്‍ വെച്ച് ബോണ്ടായ് ആക്രമണത്തിനിടെ സ്വന്തം ജീവന് പണയപ്പെടുത്തി മറ്റുള്ളവരെ രക്ഷിക്കാന്‍ ശ്രമിച്ച സെക്യൂരിറ്റി ഗാര്‍ഡ് അഹമ്മദ് അല്‍ അഹമ്മദിനെ ഓസ്ട്രേലിയന്‍ താരം ഉസ്മാന് ഖവാജ ആലിംഗനം ചെയ്തത് ഏറെ വൈകാരികമായ നിമിഷമായിരുന്നു.ആക്രമണത്തില്‍ പരിക്കേറ്റ അഹമ്മദ് കൈയ്ക്ക് സ്ലിംഗ് ധരിച്ചാണ് ഗ്രൗണ്ടിലെത്തിയത്.

‘ബോണ്ടായ് ആക്രമണ വേളയില്‍ പ്രകടിപ്പിക്കപ്പെട്ട അവിശ്വസനീയമായ ധീരത, ഒരു രാഷ്ട്രമെന്ന നിലയില്‍ നമ്മെ ഒന്നിപ്പിക്കുന്ന ആത്മസമര്‍പ്പണത്തിന്റെയും കൂട്ടായ്മയുടെയും ഓര്‍മ്മപ്പെടുത്തലാണ്,’ എന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ സി.ഇ.ഒ ടോഡ് ഗ്രീന്‍ബെര്‍ഗ് പറഞ്ഞു.
ഹനുക്ക ആഘോഷത്തിനിടെ നടന്ന ആക്രണം കഴിഞ്ഞ് വെറും മൂന്നാഴ്ച മാത്രം പിന്നിട്ടതിനാല്‍ സ്റ്റേഡിയത്തില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.തോക്കേന്തിയ യൂണിഫോം ധരിച്ച പോലീസ് ഉദ്യോഗസ്ഥര്‍ സ്റ്റേഡിയത്തിലുടനീളം കാവലുണ്ട്.മൗണ്ടഡ് പോലീസ് (കുതിരപ്പട), പബ്ലിക് ഓര്‍ഡര്‍ വിംഗ്,റയട്ട് സ്ക്വാഡ് (കലാപ വിരുദ്ധ സേന) എന്നിവര്‍ സ്റ്റേഡിയത്തിനകത്തും പുറത്തും പട്രോളിംഗ് നടത്തുന്നു.സിഡ്നി ടെസ്റ്റ് പൂര്‍ണ്ണമായും ‘സോള്‍ഡ് ഔട്ട്’ അവസ്ഥയിലായതിനാല്‍ ജനത്തിരക്ക് കണക്കിലെടുത്താണ് ഈ കടുത്ത സുരക്ഷാ ക്രമീകരണങ്ങള്‍

