ഓസ്ട്രേലിയയില്‍ ക്വീന്‍സ്ലാന്‍ഡിലെ ആദ്യ മലയാള ചലച്ചിത്രം : ജോയ് കെ. മാത്യുവിന്റെ ‘ഗോസ്റ്റ് പാരഡൈസ്’

ബ്രിസ്ബെന്‍: ക്വീന്‍സ്ലാന്‍ഡിലെ ആദ്യ മലയാള ചലച്ചിത്രമായ ‘ഗോസ്റ്റ് പാരഡൈസ്’ നവംബര്‍ 27-ന് ക്വീന്‍സ്ലാന്‍ഡില്‍ ബ്രിസ്ബെനിലെ ഇവന്റ് സിനിമാസില്‍ പ്രദര്‍ശനോദ്ഘാടനം ചെയ്ത് കൊണ്ട് വിവിധ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കും.

ഇരുപത്തിയാറോളം ഓസ്ട്രേലിയന്‍ മലയാളി കലാകാരന്മാരാണ് ഗോസ്റ്റ് പാരഡെയ്‌സിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്.
ജോയ് കെ.മാത്യുവിന്റെ കീഴില്‍ ചലച്ചിത്ര കലാ പരിശീലനം ലഭിച്ചവരെയും കേരളത്തിലെ പ്രമുഖ മലയാള ചലച്ചിത്ര നടീനടന്മാരേയും, ഓസ്ട്രേലിയന്‍ ചലച്ചിത്ര-ടെലിവിഷന്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവരെയും ഉള്‍പ്പെടുത്തിയുള്ള ക്വീന്‍സ്ലാന്‍ഡിലെ ആദ്യ മലയാള സിനിമയാണിത്.

കഴിഞ്ഞ പതിനേഴുവര്‍ഷങ്ങളായി ഓസ്ട്രേലിയന്‍ ചലച്ചിത്രകലാരംഗത്ത് പ്രവര്‍ത്തിച്ചു വരുന്ന, സന്ദേശചലച്ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജോയ് കെ. മാത്യുവിന്റെ, 75 രാജ്യങ്ങളിലെ പ്രമുഖരെ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച” സല്യൂട്ട് ദി നേഷന്‍സ് ‘ എന്ന ഡോക്യുമെന്ററിയടക്കം, പത്തൊന്‍പതാമത്തെ കലാസൃഷ്ടിയാണ് ‘ഗോസ്റ്റ് പാരഡൈസ്’

ഗ്ലോബല്‍ മലയാളം സിനിമയുടെ ബാനറില്‍ ഓസ്ട്രേലിയന്‍ മലയാളം ഫിലിം ഇന്‍ഡസ്ട്രിയുടെ സഹകരണത്തോടെയാണ് ചിത്രം പുറത്തിറക്കുന്നത്. കേരളത്തിലും ഓസ്ട്രേലിയയിലെ ക്യൂന്‍സ്ലാന്‍ഡിലുമായി ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയില്‍ ജോയ് കെ.മാത്യു, കൈലാഷ്, ശിവജി ഗുരുവായൂര്‍, സോഹന്‍ സീനുലാല്‍, സാജു കൊടിയന്‍, മോളി കണ്ണമ്മാലി, ലീലാകൃഷ്ണന്‍, അംബിക മോഹന്‍, പൗളി വല്‍സന്‍, കുളപ്പുള്ളി ലീല, ടാസോ,അലന എന്നിവര്‍ മുഖ്യ വേഷങ്ങളിലെത്തുന്നു.

ഷാമോന്‍,സാജു,ജോബി,ജോബിഷ്,ഷാജി,മേരി,ഇന്ദു,ആഷ,ജയലക്ഷ്മി,മാര്‍ഷല്‍,സൂര്യ,രമ്യാ, പൗലോസ്,ടെസ്സ,ശ്രീലക്ഷ്മി,ഷീജ, തോമസ്,ജോസ്,ഷിബു,റജി, ജിബി,സജിനി,അലോഷി,തങ്കം,ജിന്‍സി,സതി തുടങ്ങി ഇരുപത്തിയാറോളം പേരാണ് ഗോസ്റ്റ് പാരഡെയ്‌സിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്.

രസകരവും വ്യത്യസ്തവും ഹൃദയ സ്പര്‍ശിയുമായ ജീവിതാനുഭവങ്ങളും കാഴ്ചകളും പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്ന ഗോസ്റ്റ് പാരഡെയ്‌സിന്റെ കഥ,തിരക്കഥ,സംഭാഷണം.സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ജോയ് കെ.മാത്യു ആണ്. ആദം കെ.അന്തോണി, സാലി മൊയ്ദീന്‍ (ഛായാഗ്രഹണം),എലിസബത്ത്, ജന്നിഫര്‍, മഹേഷ് ചേര്‍ത്തല (ചമയം ),മൈക്കിള്‍ മാത്സണ്‍, ഷാജി കൂനംമാവ് (വസ്ത്രാലങ്കാരം), ഡോ.രേ

Leave a Reply

Your email address will not be published. Required fields are marked *