തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ 7 ജില്ലകളില്‍ വോട്ടെടുപ്പ് സമയം അവസാനിച്ചു.വൈകീട്ട് 6 മണിവരെയായിരുന്നു പോളിങ് സമയം.വരിയിലുണ്ടായിരുന്നവര്‍ക്ക് ഈ സമയം കഴിഞ്ഞും വോട്ട് ചെയ്യാന്‍ അവസരം നല്‍കി.6.30നുള്ള കണക്ക് പ്രകാരം 70.28 ശതമാനമാണ് പോളിങ്. ഏറ്റവും കൂടുതല്‍ പോളിങ് എറണാകുളത്താണ് (73.96%). കുറവ് പോളിങ് പത്തനംതിട്ടയിലാണ് (66.35%). തിരുവനന്തപുരം (66.53%), കൊല്ലം (69.08%), കോട്ടയം (70.33%), ഇടുക്കി (70.98%), ആലപ്പുഴ (73.32%) എന്നിങ്ങനെയാണ് ജില്ലാ അടിസ്ഥാനത്തിലെ പോളിങ്. ഡിസംബര്‍ 11ന് രണ്ടാംഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന 7 ജില്ലകളില്‍ ഇന്ന് പരസ്യപ്രചാരണം സമാപിച്ചു. വിവിധ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തകര്‍ കലാശക്കൊട്ട് ആവേശകരമാക്കി
ഇലക്ഷന്‍ കാഴ്ചകള്‍









