കൊച്ചി: 2047ഓടെ ഇന്ത്യ ഒരു വികസിത രാജ്യമാകണം എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്യം സാധ്യമാകണമെങ്കില്‍ വര്‍ഷംതോറും 89 ശതമാനം വളര്‍ച്ച 2047 വരെ തുടര്‍ച്ചയായി നിലനിര്‍ത്താനാവണമെന്നും അതൊരു കഠിന ദൗത്യമായിരിക്കുമെന്നും ന്യൂഡല്‍ഹി ഫിനാന്‍ഷല്‍ എക്സ്പ്രസ് എക്സിക്യൂട്ടീവ് എഡിറ്റര്‍ കെ.ജി. നരേന്ദ്രനാഥ് പറഞ്ഞു. ഇന്ത്യയുടെ സേവനമേഖല, പ്രത്യേകിച്ച് ഐടി സേവനങ്ങള്‍, ഇപ്പോള്‍ വലിയ തോതില്‍ മുന്നേറ്റം നടത്തുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരള മാനേജ്മെന്റ് അസോസിയേഷന്റെ ഇന്‍സൈറ്റ് എക്സ് സീരീസിലെ പതിനഞ്ചാമത് എഡിഷനില്‍ കേന്ദ്ര ബജറ്റ് അവലോകനം നടത്തുകയായിരുന്നു അദ്ദേഹം.കെഎംഎ പ്രസിഡന്റ് ഹരികുമാര്‍ അധ്യക്ഷത വഹിച്ചു. ദിലീപ് നാരായണന് സ്വാഗതവും കെ. അനില്‍ വര്‍മ നന്ദിയും പറഞ്ഞു.

