തൊടുപുഴ :- കാസർഗോഡ് മുതൽ പ്രയാണം ആരംഭിച്ച സംസ്ഥാന കലോത്സവത്തിലെ ഓവറോൾ ജില്ലയ്ക്ക് നൽകുന്ന സ്വർണ്ണ കപ്പിന് ഇടുക്കി ജില്ലയിലെ ആദ്യ സ്വീകരണം കുമാരമംഗലം എം കെ എൻ എം സ്കൂളിൽ നൽകി.
സ്കൂൾ പിടിഎ പ്രസിഡണ്ട് കെ എൻ റോയ് അധ്യക്ഷനായ ചടങ്ങിന്റെ ഉദ്ഘാടന കർമ്മം പഞ്ചായത്ത് പ്രസിഡണ്ട് ജോബി മാത്യു നിർവഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ സാവിൻ എസ് സ്വാഗതവും പ്രിൻസിപ്പൽ ടോംസി തോമസ് കൃതജ്ഞതയും രേഖപ്പെടുത്തി. സ്കൂൾ അധികൃതരുടെയും കുട്ടികളുടെയും നേതൃത്വത്തിൽ വമ്പിച്ച സ്വീകരണ പരിപാടിയാണ് സ്കൂളിൽ ഒരുക്കിയിരുന്നത്.
പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശാലിനി എരപ്പനാൽ, ജോയിന്റ് ഡയറക്ടർ ഗിരീഷ്, വാർഡ് മെമ്പർ ശ്യാംകുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്ത് ആശംസകൾ അർപ്പിച്ചു.

