ഗുരുവായൂര്‍: പുതുവത്സരദിനത്തില്‍ ശ്രീഗുരുവായൂരപ്പന് വഴിപാട് സമര്‍പ്പണമായി പൊന്നിന്‍ കിരിടം. 218 ഗ്രാം ( 27പവന്‍ )തൂക്കം വരുന്ന സ്വര്‍ണ്ണകിരീടം സമര്‍പ്പിച്ചത് തിരുവനന്തപുരം വഴുതക്കാട് സ്വദേശി ഷോമകൃഷ്ണയാണ്
ഉച്ചയ്ക്ക് നടയടക്കും മുന്‍പ് ആയിരുന്നു സമര്‍പ്പണം.കൊടിമര ചുവട്ടില്‍ നടന്ന ചടങ്ങില്‍ ദേവസ്വം ചെയര്‍മാന്‍ ഡോ.വി.കെ.വിജയന്‍ സ്വര്‍ണ്ണക്കിരീടം ഏറ്റുവാങ്ങി.

ഭരണ സമിതി അംഗങ്ങളായ സി.മനോജ്, കെ.പി.വിശ്വനാഥന്‍,ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ ഒ ബി അരുണ്‍ കുമാര്‍,ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ പ്രമോദ് കളരിക്കല്‍,അസി.മാനേജര്‍ സി.ആര്‍. ലെജുമോള്‍,വഴിപാട് സമര്‍പ്പണം നടത്തിയ ഷോമകൃഷ്ണയുടെ ബന്ധുക്കള്‍ എന്നിവര്‍ സന്നിഹിതരായി

