വരുന്നൂ, ചൂടുകാലം.. കരുതിയിരിക്കാം!

സൂ​ര്യാ​ത​പം, സൂ​ര്യാ​ഘാ​തം, പ​ക​ര്‍​ച്ച​വ്യാ​ധി​ക​ള്‍ തു​ട​ങ്ങി​യ​വ ചൂ​ടു​കാ​ല​ത്ത് വെ​ല്ലു​വി​ളി​ക​ള്‍ ഉ​യ​ര്‍​ത്തു​ന്നു​ണ്ട്. കു​ടി​ക്കു​ന്ന​ത് ശു​ദ്ധ​മാ​യ വെ​ള്ള​മാ​ണെ​ന്ന് ഉ​റ​പ്പുവ​രു​ത്ത​ണം. ജ​ലന​ഷ്ടം കാ​ര​ണം നി​ര്‍​ജ​ലീ​ക​ര​ണം ഉ​ണ്ടാ​കാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ ദാ​ഹം തോ​ന്നി​യി​ല്ലെ​ങ്കി​ലും ഇ​ട​യ്ക്കിടെ വെ​ള്ളം കു​ടി​ക്ക​ണം. ചൂ​ടുമൂ​ല​മു​ള്ള ചെ​റി​യ ആ​രോ​ഗ്യപ്ര​ശ്‌​ന​ങ്ങ​ള്‍ പോ​ലും അ​വ​ഗ​ണി​ക്ക​രു​ത്.

അ​ന്ത​രീ​ക്ഷതാ​പം ഒ​രു പ​രി​ധി​ക്ക​പ്പു​റം ഉ​യ​ര്‍​ന്നാ​ല്‍ മ​നു​ഷ്യശ​രീ​ര​ത്തി​ലെ താ​പനി​യ​ന്ത്ര​ണ സം​വി​ധാ​ന​ങ്ങ​ള്‍ ത​ക​രാ​റി​ലാ​കും. അ​ന്ത​രീ​ക്ഷ​ത്തി​ലെ ചൂ​ട് കൂ​ടു​മ്പോ​ള്‍ ശ​രീ​രം കൂ​ടു​ത​ലാ​യി വി​യ​ര്‍​ക്കു​ക​യും ജ​ല​വും ല​വ​ണ​ങ്ങ​ളും ന​ഷ്ട​പ്പെ​ട്ട് പേ​ശിവ​ലി​വ് അ​നു​ഭ​വ​പ്പെ​ടു​ക​യും ചെ​യ്യും. നി​ര്‍​ജ​ലീ​ക​ര​ണം മൂ​ലം ശ​രീ​ര​ത്തി​ലെ ല​വ​ണാം​ശം കു​റ​യാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. ഇ​തു​മൂ​ലം ക്ഷീ​ണ​വും ത​ള​ര്‍​ച്ച​യും ബോ​ധ​ക്ഷ​യം വ​രെ​യും ഉ​ണ്ടാ​കു​ക​യും ചെ​യ്യു​ന്നു. ആ​രോ​ഗ്യ​സ്ഥി​തി മെ​ച്ച​പ്പെ​ട്ടി​ല്ലെ​ങ്കി​ല്‍ എ​ത്ര​യും വേ​ഗം ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്ക​ണം.

ശ​രീ​ര​ത്തി​ലെ താ​പ​നി​ല അ​മി​ത​മാ​യി ഉ​യ​രു​ന്ന​തി​ലൂ​ടെ ശ​രീ​ര​ത്തി​ന്‍റെ ആ​ന്ത​രി​ക പ്ര​വ​ര്‍​ത്ത​നം താ​ളംതെ​റ്റാം. ചൂ​ടു​കാ​ര​ണം അ​മി​ത വി​യ​ര്‍​പ്പും ച​ര്‍​മരോ​ഗ​ങ്ങ​ളും ഉ​ണ്ടാ​കാം. ശ്ര​ദ്ധി​ച്ചി​ല്ലെ​ങ്കി​ല്‍ മ​ര​ണം​വ​രെ സം​ഭ​വി​ച്ചേ​ക്കാം.

Leave a Reply

Your email address will not be published. Required fields are marked *