ഇടുക്കി ജില്ലയിലെ ഏറ്റവും വലിയ നക്ഷത്രം ഈറ്റയില്‍ തീര്‍ത്ത് കഞ്ഞിക്കുഴി ക്രൈസ്റ്റ് ചര്‍ച്ച് സി.എസ് ഐ ഇടവകാംഗങ്ങള്‍.

ഈറ്റയില്‍ തീര്‍ത്ത 35 അടി ഉയരമുള്ള നക്ഷത്രം കാഴ്ചയുടെ വിസ്മയമാകുന്നു.പുതു തലമുറ വിപണിയില്‍ ലഭിക്കുന്ന റെഡിമെയ്ഡ് നക്ഷത്രങ്ങള്‍ ഉപയോഗിക്കുമ്പോള്‍ പഴമയിലേക്ക് മടങ്ങി ചെന്ന് ഈറ്റകള്‍ ഉപയോഗിച്ച് 35 അടി നീളമുള്ള നക്ഷത്രം 9 പേര്‍ ചേര്‍ന്ന് 50 മീറ്റര്‍ തുണി ഉപയോഗിച്ച് 4 ദിവസം കൊണ്ട് നക്ഷത്രം ഉണ്ടാക്കിയത് വേറിട്ട കാഴ്ചയാകുന്നു.

വൈകുന്നേരം തങ്ങളുടെ ജോലി കഴിഞ്ഞുള്ള സമയം എടുത്താണ് പള്ളിയിലെ 9 പേര്‍ ഒത്തുകൂടി നക്ഷത്രം പള്ളി മുറ്റത്ത് സ്ഥാപിച്ചത്.കഴിഞ്ഞ വര്‍ഷം 25അടി ഉയരത്തിലുള്ള നക്ഷത്രം ഉണ്ടാക്കിയിരുന്നു.പള്ളി വികാരി ബിജു കെ തോമസ്,സെക്രട്ടറി ജോണ്‍സണ്‍ സാം,കമ്മിറ്റി അംഗങ്ങളായ ശമുവേല്‍ വി.ജെ.ബെന്‍ റ്റോം,സഭാംഗങ്ങളായ വില്‍സണ്‍,അനൂപ്,എം.എസ് ജോണ്‍സണ്‍,ജോസഫ് പി.ജെ,ജെയിം

Leave a Reply

Your email address will not be published. Required fields are marked *