ഭ​ര​ണ​പ​ക്ഷ​വും പ്ര​തി​പ​ക്ഷ​വും വീണ്ടും നേ​ർ​ക്കു​നേ​ർ

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ​യി​ൽ കോ​പ്രാ​യം കാ​ണി​ച്ച​ത് ഭ​ര​ണ​പ​ക്ഷ​മാ​ണെ​ന്നും പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ വാ​ച്ച് ആ​ൻ​ഡ് വാ​ർ​ഡി​നെ വ​ടി​കൊ​ണ്ട് അ​ടി​ച്ചി​ട്ടി​ല്ലെ​ന്നും മു​ഖ​മ​ന്ത്രി ന​ട​ത്തി​യ പ​രാ​മ​ർ​ശം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ.

സ്പീ​ക്ക​റു​ടെ ഡ​യ​സി​ൽ വി​ളി​ച്ചു​വ​രു​ത്തി ച​ർ​ച്ച ന​ട​ത്താ​ൻ മാ​ത്രം വി​ഷ​യ​മു​ണ്ടാ​യി​ല്ലെ​ന്ന് സ്പീ​ക്ക​ർ ത​ന്നെ പ​റ​ഞ്ഞി​രു​ന്നു. ചോ​ദ്യോ​ത്ത​ര​ത്തി​ന്‍റെ പേ​രി​ൽ മൈ​ക്ക് കൈ​യി​ൽ കി​ട്ടു​മ്പോ​ൾ മ​ന്ത്രി​മാ​ർ സോ​ണി​യ ഗാ​ന്ധി​യെ​യും പ്രി​യ​ങ്ക ഗാ​ന്ധി​യെ​യും അ​ധി​ക്ഷേ​പി​ക്കു​ന്ന​തി​നോ​ട് യോ​ജി​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് പ​റ​ഞ്ഞു. അ​തേ​സ​മ​യം, പ്ര​തി​പ​ക്ഷ നേ​താ​വ് ഗാ​ന്ധാ​രി​യെ പോ​ലെ സ്വ​യം ക​ണ്ണ് കെ​ട്ടി അ​ന്ധ​നാ​യെ​ന്നും സ്പീ​ക്ക​റു​ടെ ഡ​യ​സി​ൽ ചാ​ടി​ക്ക​യ​റി​യ അം​ഗം ഹൈ ​ജം​പി​ന് പോ​യി​രു​ന്നു​വെ​ങ്കി​ൽ നാ​ടി​ന് ഗു​ണ​മു​ണ്ടാ​യേ​നെ​യെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ഇ​ര​ട്ട​ത്താ​പ്പി​ന്‍റെ നേ​താ​വാ​ണെ​ന്നും മ​ന്ത്രി എം.​ബി. രാ​ജേ​ഷ് പ​രി​ഹ​സി​ച്ചു. സോ​ണി​യ ഗാ​ന്ധി​യു​ടെ അ​ടു​ക്ക​ലേ​ക്ക് സ്വ​ർ​ണ​ക്കേ​സ് പ്ര​തി​യെ ആ​രു​കൊ​ണ്ടു​പോ​യെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് പ​റ​യ​ണെ​ന്ന് മ​ന്ത്രി പി. ​രാ​ജീ​വ് ആ​വ​ശ്യ​പ്പെ​ട്ടു.

Leave a Reply

Your email address will not be published. Required fields are marked *