കോട്ടയം: പുതുപ്പള്ളി റബര്‍ ബോര്‍ഡ് ആസ്ഥാനത്തെ ക്വാട്ടേഴ്സില്‍ മോഷണം. നൂറു പവനോളം സ്വര്‍ണം നഷ്ടമായെന്നാണ് സൂചന. മൂന്നു മുറികളില്‍ മോഷണം നടത്തുകയും ഒരു മുറി ഭാഗികമായി കുത്തി തുറന്ന നിലയിലുമാണു കണ്ടെത്തിയത്. സംഭവത്തില്‍ കോട്ടയം ഈസ്റ്റ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
രാത്രി 12നുശേഷമാണു മോഷണം നടന്നതായാണു പോലീസ് പറയുന്നത്. മോഷണം നടന്ന ക്വാട്ടേഴ്സില്‍ ഈ സമയം ആരും ഉണ്ടായിരുന്നില്ല. പലരും നാട്ടിലും മറ്റും പോയ സമയത്താണ് മോഷണം നടന്നത്.ചിലര്‍ രാവിലെ തിരികെയെത്തിയപ്പോഴാണു മോഷണം നടന്ന വിവരം അറിയുന്നത്. ഉടന്‍തന്നെ ഇവര്‍ പോലീസില്‍ വിവരമറിയിച്ചു. മോഷണം നടന്ന ക്വാട്ടേഴ്സുകളില്നിന്നു പണവും സ്വര്‍ണാഭരണങ്ങളും നഷ്ടമായതായാണ് പ്രാഥമിക വിവരം.
സംഭവമായി ബന്ധപ്പെട്ട് ഡോഗ് സ്ക്വാഡ് ഉള്‍പ്പെടെ സ്ഥലത്ത് എത്തി. സാധനങ്ങള്‍ മോഷണം പോയത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായും വീട്ടിലെ താമസക്കാര്‍ സ്ഥലത്തെത്തിയാല്‍ മാത്രമേ എത്ര രൂപയുടെ നഷ്ടമുണ്ടായതായി വിലയിരുത്താന്‍ ആവുകയുള്ളുവെന്നും പോലീസ് അറിയിച്ചു.

