മുംബൈ: ദുബായില്‍ അഭ്യാസ പ്രകടനത്തിനിടെ തേജസ് യുദ്ധ വിമാനം തകര്‍ന്നു വീണത് ഇന്ത്യയുടെ പ്രതിരോധ കയറ്റുമതിക്ക് തിരിച്ചടിയാകുമെന്ന് സൂചന. സ്വന്ത്ം സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇന്ത്യ ആഭ്യന്തരമായി നിര്‍മിച്ച യുദ്ധ വിമാനമാണ് തേജസ്. ഇതിന്റെ കയറ്റുമതിക്ക് വന്‍ സാധ്യതകളുണ്ടെന്നായിരുന്നു പ്രതിരോധ കച്ചവട മേഖലയിലെ ഏജന്‍സികള്‍ പറഞ്ഞിരുന്നത്.
ഏറെ കാത്തിരിപ്പിനു ശേഷം നിരവധി സാങ്കേതിക വെല്ലുവിളികള്‍ തരണം ചെയ്താണ് ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്കല്‍സ് ലിമിറ്റഡ് തേജസ് യുദ്ധവിമാനം വികസിപ്പിക്കുന്നത്. ഇന്ത്യന്‍ വ്യോമസേന തന്നെ 180 തേജസ് വിമാനങ്ങള്‍ക്കാണ് ഓര്‍ഡര്‍ നല്കിയിരുന്നത്. ആയിരക്കണക്കിനു കാഴ്ചക്കാരുടെ കണ്‍മുന്നില്‍ നടന്ന ദുരന്തം തേജസിന്റെ പ്രതിച്ഛായയ്ക്കാണ് മങ്ങലേല്‍പിച്ചിരിക്കുന്നത്.

