മകരവിളക്ക് മഹോത്സവത്തിനായി നടതുറന്ന ശബരിമല ശ്രീധര്‍മ്മ ശാസ്താ ക്ഷേത്ര സന്നിധാനത്ത് പുതുവത്സരദിനത്തില്‍ ശബരീശന് തിരുവാതിര അര്‍ച്ചന സമര്‍പ്പിച്ച് കുഞ്ഞ് മാളികപ്പുറങ്ങള്‍. തിരുവനന്തപുരം വെഞ്ഞാറമൂടിലെ ജീവകല സാംസ്‌കാരിക കേന്ദ്രത്തിലെ ഒന്‍പത് വയസിനു താഴെയുള്ള 11 പെണ്‍കുട്ടികളാണ് സന്നിധാനം നടപന്തലിലെ വേദിയില്‍ തിരുവാതിര അവതരിപ്പിച്ചത്. കൈകൊട്ടിയും, കോല്‍കെട്ടിയും, മണ്‍ചിരാതുകള്‍ ചേര്‍ത്തും വ്യത്യസ്തമായ 5 തിരുവാതിര ഇനങ്ങള്‍ അവതരിപ്പിച്ചു.

ഭക്തിസാന്ദ്രമായ സന്നിധാനത്ത് കുട്ടികളുടെ നൃത്താര്‍ച്ചന അയ്യപ്പ ഭക്തര്‍ക്കും കൗതുകകാഴ്ചയായി.എ കെ ആദിത്യ,എ പുണ്യ,എസ് ശ്രവ്യ,നിള ഉണ്ണികൃഷ്ണന്‍,എസ് വി ശിവപ്രിയ,കെ കൃഷ്ണകൃപ,വൈഷ്ണവി എസ് നായര്‍,ദേവപ്രിയ അരുണ്‍,എസ് പി ശിവകാര്‍ത്തിക,എസ് എസ് വൈഗ,ആര്‍ കെ നിരഞ്ജന എന്നിവരാണ് തിരുവാതിര അവതരിപ്പിച്ചത്.നൃത്യാധ്യാപിക പാര്‍വതി മോഹനാണ് തിരുവാതിര ചിട്ടപ്പെടുത്തിയത്.2017 മുതല്‍ സന്നിധാനത്ത് ജീവകല സാംസ്‌കാരിക കേന്ദ്രം തിരുവാതിര അവതരിപ്പിക്കുകയാണ്.ജീവകല സെക്രട്ടറി വി എസ് ബിജുകുമാര്‍, ജോയിന്റ് സെക്രട്ടറി പി മധു എന്നിവരാണ് സംഘത്തെ ശബരിമലയിലെത്തിച്ചത്.

