ഇത് ദുബെ ഷോ! ആറാമനായി വന്ന് ആറടിച്ച് തകർത്തു

വെല്ലിംഗ്ടൺ: ന്യൂസിലാന്‍ഡിനെതിരായ നാലാം ടി20യില്‍ വെടിക്കെട്ട് ബാറ്റിങ്ങുമായി ശിവം ദുബെ ഇന്ത്യയുടെ രക്ഷകനായി. ഇന്ത്യൻ ഇന്നിങ്‌സിനെ തന്റെ അവിശ്വസനീയമായ പ്രകടനത്തിലൂടെ ദുബെ കരയ്ക്ക്കയറ്റിയിരുന്നു. ആറാമനായി ക്രീസിലെത്തിയ താരം കേവലം 15 പന്തുകളിൽ നിന്നാണ് അർധസെഞ്ച്വറി പൂർത്തിയാക്കിയത്.

ഇഷ് സോധി എറിഞ്ഞ പന്ത്രണ്ടാം ഓവറിലായിരുന്നു ദുബെയുടെ വിശ്വരൂപം ഗാലറി കണ്ടത്. ആ ഓവറിൽ 2, 4, 6, 4, 6, 6 എന്നിങ്ങനെ തുടർച്ചയായി 29 റൺസാണ് താരം അടിച്ചുകൂട്ടിയത്. ആകെ ആറ് സിക്സറുകളും രണ്ട് ബൗണ്ടറികളുമടങ്ങുന്നതായിരുന്നു ദുബെയുടെ ഈ തകർപ്പൻ ഇന്നിങ്‌സ്. ദുബെയുടെ ഈ വെടിക്കെട്ട് പ്രകടനം മത്സരത്തിൽ ഇന്ത്യയ്ക്ക് ശക്തമായ അടിത്തറ നൽകി.

അതേസമയം മത്സരത്തില്‍ ഇന്ത്യ തോൽവി ഏറ്റുവാങ്ങി. വിശാഖപട്ടണത്ത് നടന്ന ആവേശകരമായ പോരാട്ടത്തിൽ 50 റൺസിനാണ് കിവികൾ ഇന്ത്യയെ പരാജയപ്പെടുത്തിയത്. ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 216 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് 18.4 ഓവറില്‍ 165 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. കണിശതയാർന്ന ബൗളിങ്ങിലൂടെ ഇന്ത്യൻ നിരയെ തകർത്തതോടെ കിവീസ് വിജയം ഉറപ്പാക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *