മ​ദ്യ​പി​ച്ച് ഡ്യൂ​ട്ടി ചെ​യ്ത​വ​രെ 5,000 രൂ​പ പി​ഴ​യ​ട​ച്ചാ​ൽ തി​രി​ച്ചെടു​ക്കും

ചാ​​​ത്ത​​​ന്നൂ​​​ർ: മ​​​ദ്യ​​​പി​​​ച്ച് ഡ്യൂ​​​ട്ടി ചെ​​​യ്ത​​​തി​​നു ന​​​ട​​​പ​​​ടി നേ​​​രി​​​ട്ട​​​വ​​​രെ തി​​​രി​​​ച്ചെ​​​ടു​​​ക്കാ​​​ൻ കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി. ന​​​ട​​​പ​​​ടി നേ​​​രി​​​ട്ടി​​​ട്ടു​​​ള്ള എ​​​ല്ലാ വി​​​ഭാ​​​ഗം ബ​​​ദ​​​ലി ജീ​​​വ​​​ന​​​ക്കാ​​​രി​​​ൽ​​നി​​​ന്ന് 5,000 രൂ​​​പ വീ​​​തം പി​​​ഴ ഈ​​​ടാ​​​ക്കി തി​​​രി​​​കെ ജോ​​​ലി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ക്കും.

പി​​​ഴ അ​​​ട​​​യ്ക്കു​​​ന്ന മു​​​റ​​​യ്ക്ക് ഇ​​​വ​​​ർ​​​ക്കു ജോ​​​ലി​​​യി​​​ൽ പ്ര​​​വേ​​​ശി​​​ക്കാം. ഡ്രൈ​​​വ​​​ർ ക്ഷാ​​​മം നേ​​​രി​​​ടു​​​ന്ന കെഎ​​​സ്ആ​​​ർടി ​​​സിക്കു ​​​നി​​​ല​​​വി​​​ലു​​​ള്ള ബ​​​ദ​​​ലി സ​​​ർ​​​വീ​​​സു​​​ക​​​ൾ കൃ​​​ത്യ​​​മാ​​​യി ന​​​ട​​​ത്താ​​​നും വ​​​രു​​​മാ​​​നവ​​​ർ​​​ധ​​​ന​​​യ്ക്കു ബ​​​ദ​​​ലി ജീ​​​വ​​​ന​​​ക്കാ​​​ർ അ​​​ത്യാ​​​വ​​​ശ്യ ഘ​​​ട​​​ക​​​മാ​​​ണ്. വി​​​ജി​​​ല​​​ൻ​​​സ് വി​​​ഭാ​​​ഗം അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റീ​​​വ് ഓ​​​ഫീ​​​സ​​​റാ​​​ണ് പി​​​ഴ അ​​​ട​​​യ്ക്കു​​​ന്ന​​​വ​​​രെ ജോ​​​ലി​​​യി​​​ൽ തി​​​രി​​​കെ പ്ര​​​വേ​​​ശി​​​പ്പി​​​ക്കാ​​​ൻ ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി​​​യ​​​ത്. കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യി​​​ൽ​​നി​​​ന്ന് ഇ​​​തു​​​വ​​​രെ 650ഓ​​​ളം ഡ്രൈ​​​വ​​​ർ​​​മാ​​​രെ​​​യാ​​​ണു പു​​​റ​​​ത്താ​​​ക്കി​​​യി​​​ട്ടു​​​ള്ള​​​ത്.

Leave a Reply

Your email address will not be published. Required fields are marked *