ലേക് കാര്‍ജെല്ലിഗോയില്‍ മൂന്നു പേരെ വെടിവച്ച് കൊലപ്പെടുത്തിയ കേസ് ; പ്രതിക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി

വ്യാഴാഴ്ച വൈകുന്നേരം സൗത്ത് വെയ്ല്‍സിലെ ലേക് കാര്‍ജെല്ലിഗോയിലാണ് 37 വയസ്സുകാരനായ ജൂലിയന്‍ ഇന്‍ഗ്രാം എന്ന യുവാവ് ആളുകള്‍ക്ക് നേരെ വെടി ഉയര്‍ത്തത്. ഇതില്‍ ഏഴ് മാസം ഗര്‍ഭിണിയായ 25 വയസ്സുകാരി ഉള്‍പ്പെടെ മൂന്നു പേര്‍ കൊല്ലപ്പെട്ടു.ഒരു 19 വയസ്സുകാരന് ഗുരുതരമായി പരിക്കേല്‍ക്കുകയും അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

‘ഹൂളിയോ’ എന്നും അറിയപ്പെടുന്ന പ്രതി ആയുധധാരിയും അപകടകാരിയുമാണെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.പ്രതിയെ പിടികൂടാനായി നൂറിലധികം പോലീസുകാരും സ്‌പെഷ്യല്‍ ടാക്റ്റിക്കല്‍ ടീമും രംഗത്തുണ്ട്. പ്രതി പ്രദേശത്തെക്കുറിച്ച് നന്നായി അറിയുന്ന ആളായതിനാല്‍ തെരച്ചില്‍ കഠിനമാണെന്ന് പോലീസ് അറിയിച്ചു.ഇയാള്‍ ഒരു കൗണ്‍സില്‍ ലോഗോ ഉള്ള ഫോര്‍ഡ് റേഞ്ചര്‍ വാഹനത്തിലാണ് രക്ഷപ്പെട്ടതെന്ന് കരുതപ്പെടുന്നു.പ്രാഥമിക നിഗമനം അനുസരിച്ച് ഇതൊരു കുടുംബ വഴക്കിനെത്തുടര്‍ന്നുണ്ടായ ആക്രമണമാണ്. കൊല്ലപ്പെട്ടവര്‍ പ്രതിയുടെ മുന്‍ പങ്കാളിയും അവരുടെ ബന്ധുക്കളുമാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *