മക്ക: വീട്ടില്‍ അതിക്രമിച്ചു കയറി പ്രവാസിയെ കൊലപ്പെടുത്തിയ മൂന്ന് സൗദി പൗരന്മാര്ക്ക് സൗദിയിലെ മക്ക പ്രവിശ്യയില്‍ വധശിക്ഷ നടപ്പാക്കി.
സുഡാനി പൗരനായ മുഹമ്മദ് മഹ്മൂദ് അല്ഫക്കി അല്അജബിനെ വീട്ടില്‍ കയറി വെടിവെച്ചു കൊലപ്പെടുത്തിയ സൗദി പൗരന് അഹ്മദ് ബിന്‍ അബ്ദുല്ല ബിന്‍ അലി അല്‍ശംറാനി, കൊലപാതകം ആസൂത്രണം ചെയ്യുന്നതില്‍ പങ്കാളിത്തം വഹിക്കുകയും കൃത്യം നടത്താന്‍ സഹായിക്കുകയും ചെയ്ത ബന്ദര്‍ ബിന്‍ മൂസ ബിന്‍ അബ്ദു അല്‍രിസ്ഖി അല്‍ഖര്‍നി,മഹ്ദി ബിന്‍ യഹ്യ ബിന്‍ മുഹമ്മദ് അവാജി എന്നിവര്‍ക്കാണ് ശിക്ഷ നടപ്പാക്കിയത്.
കവര്‍ച്ച നടത്തുന്നതിന് വേണ്ടിയാണ് സംഘം സുഡാനി പൗരനും സുഹൃത്തുക്കളും താമസിക്കുന്ന സ്ഥലത്ത് അതിക്രമിച്ചു കയറി വെടിയുതിര്‍ത്തത്.

