ടോം ആന്‍ഡ് ജെറി നല്‍കുന്ന ജീവിത പാഠങ്ങള്‍.

ജീവനും കൊണ്ടോടുകയാണ് ഒരു സുന്ദരന്‍ കുഞ്ഞനെലി.അവന്റെ വാലിന്റെ തുമ്പത്ത് പിടിത്തമിട്ട് നോക്കിച്ചിരിക്കുന്ന ഒരു വികൃതിപ്പൂച്ച.80 വര്‍ഷംമുമ്പ് അങ്ങനെയാണ് അവര്‍ പിറന്നുവീണത്.വര്‍ഷങ്ങളായി പരസ്പരം കൊണ്ടും കൊടുത്തും അവരങ്ങനെ ഓടിനടക്കുന്നു.ആരെന്നോ മാറ്റാരുമല്ല നമ്മുടെ ടോമും ജെറിയും.അവരെപ്പോലെ ചില ഒറ്റ ചങ്ങാതിമാര്‍ നമ്മുടെ ജീവിതത്തിലും ഉണ്ടാവും വെറുതെ അലോസരപ്പെടുത്തി നമ്മുക്കൊപ്പം സദാസഞ്ചരിക്കുന്ന പ്രാണനെക്കാള്‍ നമ്മെ സ്‌നേഹിക്കുന്ന ചങ്ങാതി.

ടോം & ജെറി ഹന്നയും ബാര്‍ബറയും ഒരുമിച്ചു സൃഷ്ടിച്ച കാര്‍ട്ടൂണ്‍ കഥാപ്പാത്രങ്ങള്‍.
ഞാനിപ്പോളും ടോമിന്റേയും ജെറിയുടെയും ആരാധികയാണെന്നു പറയുമ്പോള്‍ തമാശ പറയുകയാണോ എന്ന് ചോദിക്കാറുണ്ട് പലരും.സമയം കിട്ടുമ്പോള്‍ പിന്നെ ഒരു പോസിറ്റീവ് വൈബ് വേണം എന്ന് തോന്നുമ്പോഴൊക്കെ ടീവിയിലോ മൊബൈലിലോ ടോമിനെയും ജെറിയെയും തിരഞ്ഞു പോകുക പതിവാണ്.ടോമില്‍ നിന്നും ജെറിയില്‍ നിന്നും നമ്മുടെ ജീവിതത്തെ ബന്ധപ്പെടുത്തുമ്പോള്‍ അവരുടെ ഈ കഥ വെറും കാര്‍ട്ടൂണ്‍ കഥയായി തള്ളിക്കളയേണ്ടതല്ല എന്ന് മനസ്സിലാകും വളരെ വലിയ സത്യങ്ങള്‍ അതില്‍ ഒളിഞ്ഞിരുപ്പുണ്ടെന്നതില്‍ തര്‍ക്കമില്ല.

പരസ്പരം പ്രോത്സാഹിപ്പിച്ചും പലപ്പോഴും അസ്വസ്ഥമാക്കിയുമല്ലേ നമ്മളും ജീവിതത്തെ മുന്നോട്ടു കൊണ്ടുപോകുന്നത്.ഒരു പക്ഷേ ടോമിലും ജെറിയിലും കാണുന്ന അത്തരമൊരു താളത്മകത മറ്റൊരു സൗഹൃദത്തിലോ കാണാനും സാധിക്കില്ല.പരസ്പരം പോരടിക്കുമ്പോഴും അവര്‍ നല്ല സുഹൃത്തുക്കളാണ്.ഒരുതരത്തില്‍ നോക്കിയാല്‍ നമ്മുക്കും ഉണ്ടാവില്ലേ ഇതുപോലൊരു സൗഹൃദം.ഒരാള്‍ക്ക് മറ്റൊരാളില്ലാതെ മുന്നോട്ടു പോകുവാനാകാത്ത അവസ്ഥ.ഏറ്റവും കൂടുതല്‍ നമ്മെ അസ്വസ്ഥരാക്കുന്നവരാകും നമ്മളെ ഏറെ സ്‌നേഹിക്കുന്നവര്‍ പക്ഷേ അവരതു പ്രകടിപ്പിക്കാറില്ലെന്നു മാത്രം.പിന്നെ ജീവിതത്തില്‍ നാം ഉള്‍കൊള്ളേണ്ട ചില വലിയ സത്യങ്ങള്‍ കൂടി ടോമിന്റെയും ജെറിയുടെയും കഥയില്‍ ഉണ്ടെന്നു മറന്നുകൂടാ,അവയെതെല്ലാം എന്ന് കൂടി മനസിലാക്കാം

1.വലിപ്പം ഒരു പ്രശ്‌നമല്ല

വിവേചനാധികാരമുള്ളത് ശരിക്കും നല്ല കാര്യമല്ല.നമ്മള്‍ എതിരാളിയെ ഒരിക്കലും വിലകുറച്ച് കാണരുത്,കാരണം അവര്‍ ശക്തിയില്ലാത്തവരാണെന്ന മുന്‍വിധി പലപ്പോഴും നമ്മെ പരാജയത്തിന്റെ പടുകുഴിയില്‍ വീഴ്ത്താം.

  1. ശത്രുക്കളെ നേരിടുമ്പോള്‍ ഒന്നിച്ചു ഒരു ടീമായിരിക്കുക

അതെ,ടോമും ജെറിയും തമ്മില്‍ ധാരാളം വഴക്കുകള്‍ ഉണ്ടാകും,പക്ഷേ അവര്‍ തങ്ങളുടെ പൊതു ശത്രുവിനെതിരെ ഒന്നിക്കാനും യോജിച്ച നിലപാടെടുക്കാനും എപ്പോഴും ശ്രമിക്കാറുണ്ട്.

  1. പങ്കിടല്‍ കരുതലാണ്

തമാശയുടെയും ചിരിയുടെയും നിമിഷങ്ങള്‍ പങ്കിടാന്‍ പങ്കാളിയില്ലാതെ ജീവിതം ഒറ്റപ്പെട്ട് അര്‍ത്ഥശൂന്യമാകുന്നത് എന്തുകൊണ്ടെന്ന് ടോം ആന്‍ഡ് ജെറിയുടെ കയ്‌പേറിയ മധുരബന്ധം നമ്മെ പഠിപ്പിക്കുന്നു.

  1. പരാജയം വിജയത്തിന്റെ നെടുംതൂണാണ്.

ജെറിയും,ടോമും എല്ലാവര്‍ക്കും എന്നും ഒരു പ്രചോദനമാണ്.ജെറി ഒരിക്കലും കീഴടങ്ങുകയോ ടോമിന്റെ കെണികളില്‍ വീഴുകയോ ചെയ്യുന്നില്ല.ഗൂഢാലോചന നടത്തുന്ന പൂച്ചയെ പരാജയപ്പെടുത്താന്‍ തന്റെ ബുദ്ധിയും നിശ്ചയദാര്‍ഢ്യവും മതിയാകും എന്ന് ജെറി നമ്മെ പഠിപ്പിക്കുന്നു.ശ്രമിക്കാതെ ഒരിക്കലും ഉപേക്ഷിക്കരുത് എന്ന വലിയ ജീവിത തത്വം നമ്മെ മനസ്സിലാക്കി തരുന്നു.

പ്രതിസന്ധി ഘട്ടങ്ങളിലും ആത്മവിശ്വാസം പുലര്‍ത്തുക ഗുരുതരമായ സാഹചര്യങ്ങളില്‍ പോലും പ്രതീക്ഷ കൈവിടാതെ ആത്മവിശ്വാസം മുറുകെ പിടിച്ച് ശക്തമായി തുടരുക തന്നെ വേണം.

സൗഹൃദമാണ് എക്കാലത്തെയും മികച്ച സമ്മാനം

നിങ്ങള്‍ എവിടെ പോയാലും എന്തു ചെയ്താലും നിങ്ങളുടെ സൗഹൃദം നിലനിര്‍ത്തുക. ആവശ്യമുള്ളപ്പോള്‍ സഹായിക്കുന്നവനാണ് യഥാര്‍ത്ഥ സുഹൃത്ത്,എന്ന് കൂടി നമ്മെ ഓര്‍മ്മിപ്പിക്കുന്നു ടോമും ജെറിയും.

8.സന്തോഷമാണ് പ്രധാനം

ജീവിതം നല്‍കുന്ന ചെറിയ സന്തോഷങ്ങളെയെല്ലാം വിലമതിക്കുക. അവസരങ്ങള്‍ കൈവിട്ടു പോകുമ്പോള്‍ പശ്ചാത്തപിച്ചിട്ടുകാര്യമില്ല.ഒരുമയാണ് സന്തോഷത്തിന്റെ വിത്ത്. നഷ്ടപ്പെട്ടതില്‍ ഖേദിക്കുന്നതിനുമുമ്പ് നമ്മുടെ കൈവശമുള്ളത് സംരക്ഷിക്കുവാന്‍ പഠിക്കണം.

വിശ്വാസം വളര്‍ത്തിയെടുക്കുക പ്രിയപ്പെട്ടവരില്‍ എല്ലായ്പ്പോഴും വിശ്വാസവും സ്‌നേഹവും ഉണ്ടായിരിക്കുക.അവര്‍ നിങ്ങളോട് അസൂയപ്പെടുന്നു എന്നതുകൊണ്ട് അവരെ ഒഴിവാക്കണം എന്ന് അര്‍ത്ഥമാക്കുന്നില്ല.നിങ്ങളുടെ ജീവിതത്തില്‍ നിന്ന് അവരെ എളുപ്പത്തില്‍ പോകാന്‍ അനുവദിക്കരുത്!

തീപ്പൊരി അപ്രത്യക്ഷമാകാന്‍ അനുവദിക്കരുത്

ഉള്ളത് കൊണ്ട് ഓണം പോലെ ആഘോഷിക്കുക,നൃത്തം ചെയ്യുക,ആനന്ദിക്കുക.ഈ നിമിഷങ്ങളില്‍ ഇന്നില്‍ തല്‍ക്കാലം ജീവിക്കാന്‍ ശ്രമിക്കുക നാളയേക്കുറിച്ച് ചിന്തിക്കാതെ ഇന്നിനെ ആസ്വദിക്കുക.ജീവിതത്തിലെ വലിയ സത്യങ്ങള്‍ ഈ ടോമിലൂടെയും ജെറിയിലൂടെയും നമുക്കും ജീവിതത്തില്‍ പകര്‍ത്താം.

മിനി നരേന്ദ്രന്‍
തിരുവനന്തപുരം.

Leave a Reply

Your email address will not be published. Required fields are marked *