ക്വീന്‍സ്ലന്‍ഡിലെ ഗ്രേറ്റ് ബാരിയര്‍ റീഫിന് സമീപമുള്ള പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ ഹാമില്‍ട്ടണ്‍ ഐലന്‍ഡ് (Hamilton Island) വിറ്റത് ഓസ്ട്രേലിയന്‍ വിനോദസഞ്ചാര മേഖലയിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഇടപാടുകളില്‍ ഒന്നായാണ് കണക്കാക്കപ്പെടുന്നത്.
2025 ഡിസംബര്‍ 23,ന് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം അമേരിക്കന്‍ ആസ്ഥാനമായുള്ള ആഗോള നിക്ഷേപ കമ്പനിയായ ബ്ലാക്ക്സ്റ്റോണ്‍ ആണ് ദ്വീപ് സ്വന്തമാക്കിയത്.ഓസ്ട്രേലിയയിലെ അതിസമ്പന്ന കുടുംബമായ ഓട്ലി കുടുംബമാണ് ഇത് വിറ്റത്. കഴിഞ്ഞ 20 വര്‍ഷമായി ദ്വീപിന്റെ ഉടമസ്ഥാവകാശം ഇവരുടെ പക്കലായിരുന്നു.
ഏകദേശം 2 ബില്യണ്‍ ഓസ്ട്രേലിയന്‍ ഡോളറിന് അടുത്താണ് വില്‍പന നടന്നതെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍.
ദ്വീപിന്റെ വികസനത്തിനായി ബ്ലാക്ക്സ്റ്റോണ്‍ വന്‍തോതിലുള്ള നിക്ഷേപം നടത്താന്‍ പദ്ധതിയിടുന്നുണ്ട്. നിലവിലുള്ള ഹോട്ടലുകളും റിസോര്‍ട്ടുകളും ലോകോത്തര നിലവാരത്തിലേക്ക് നവീകരിക്കാനാണ് അവരുടെ നീക്കം. ഓസ്ട്രേലിയയിലെ ഏറ്റവും പ്രിയപ്പെട്ട വെക്കേഷന്‍ ഡെസ്റ്റിനേഷനുകളില്‍ ഒന്നായ ഹാമില്‍ട്ടണ്‍ ഐലന്‍ഡ് വിദേശ കമ്പനി ഏറ്റെടുത്തത് വലിയ സാമ്പത്തിക വാര്‍ത്തയായാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്

