വാഷിംഗ്ടൺ ഡിസി: ഇറാനിൽ അഞ്ച് ദിവസത്തെ നിയന്ത്രിത വെടിനിർത്തൽ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനിലെ ഊർജ്ജോത്പാദന കേന്ദ്രങ്ങൾക്കും പശ്ചാത്തല സൗകര്യങ്ങൾക്കും നേരെയുള്ള സൈനിക ആക്രമണങ്ങൾ അഞ്ച് ദിവസത്തേക്ക് നിർത്തിവെക്കാൻ സേനകൾക്ക് നിർദ്ദേശം നൽകിയതായി അദ്ദേഹം അറിയിച്ചു.
അമേരിക്കയും ഇറാനും തമ്മിൽ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ ചർച്ചകൾ വളരെ ഫലപ്രദമായിരുന്നുവെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ട്രംപിന്റെ ഈ നിർണ്ണായക പ്രഖ്യാപനം. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലി’ലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
വെടിനിർത്തൽ കാലാവധിയിൽ ഇറാനിലെ ഊർജ്ജോത്പാദന കേന്ദ്രങ്ങളെ ആക്രമിക്കില്ലെന്ന് അദ്ദേഹം ഉറപ്പ് നൽകി.ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ചർച്ചകളുടെ പശ്ചാത്തലത്തിലാണ് ഈ നീക്കം. ട്രംപിന്റെ പ്രഖ്യാപനം പശ്ചിമേഷ്യൻ മേഖലയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയ്ക്ക് നേരിയ ആശ്വാസം നൽകുന്നതായാണ് വിലയിരുത്തപ്പെടുന്നത്.

