വാഷിങ്ടണ്‍: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ളതുള്‍പ്പെടെ ഏഴു സൈനിക സംഘര്‍ഷങ്ങള്‍ ഒഴിവാക്കിയെന്ന് ഇത്രയും കാലം പറഞ്ഞുകൊണ്ടിരുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇപ്പോള്‍ താന്‍ പരിഹരിച്ച സംഘര്‍ഷങ്ങളുടെ എണ്ണം പതിനൊന്നായി ഉയര്‍ത്തിയിരിക്കുന്നു. അമേരിക്കന്‍ പ്രതിനിധി സഭയിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ അംഗം ബൈറോണ്‍ ഡോണാള്‍ഡ്സ് പണ്ട് ഇങ്ങനെയൊരു അവകാശവാദം സാമൂഹ്യമാധ്യമത്തില്‍ പങ്കുവച്ചിരുന്നതാണ്. ്അതിനെ മുന്‍നിര്‍ത്തിയാണ് ട്രംപിന്റെ പുതിയ എണ്ണം വന്നിരിക്കുന്നത്. ്ട്രംപിന്റെ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്ന സൈനിക സംഘപര്ഷങ്ങള് ഇവയാണ്.
അര്‍മേനിയ-അസര്ബൈജാന്, കംബോഡിയ-തായലന്‍ഡ്, കോംഗോ-റുവാണ്ട, ഈജിപ്ത്-എത്യോപ്യ, ഇന്ത്യ-പാക്കിസ്ഥാന്, ഇസ്രയേല്‍-ബഹ്റിന്, ഇസ്രയേല്‍-ഇറാന്, ഇസ്രയേല്‍-മൊറോക്കോ, ഇസ്രയേല്‍-സുഡാന്, ഇസ്രയേല്‍-യുഎഇ, സെര്‍ബിയ-കൊസോവ. ബൈറോണ്‍ ഡോണാള്ഡിസിന്റെ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന ഈ ലിസ്റ്റ് അങ്ങനെ തന്നെ ട്രംപ് ഏറ്റെടുത്തിരിക്കുകയാണ്. ഇന്ത്യ-പാക് സംഘര്‍ഷത്തിലെ ഇടപെടലിന്റെ കാര്യം ഇതിനകം പതിഞ്ചിടത്തോ മറ്റോ ട്രംപ് ആവര്‍ത്തിച്ചിട്ടുള്ളതാണ്. ഇന്ത്യ ഓരോ തവണയും അതു ശരിയല്ലെന്നു വ്യകതകമാക്കുകയും ചെയ്യുന്നതാണ്.
ഇത്രയും കാലം പറഞ്ഞിരുന്നത് ഏഴു സംഘര്‍ഷം തീര്‍ത്തുവെന്ന്, ഇപ്പോള്‍ ട്രംപ് എണ്ണം കൂട്ടി 11 സംഘര്‍ഷം എന്നാക്കി

