വാഷിങ്ടന്‍: ചൈനീസ് പ്രസിഡന്റെ ഷി ജിന്‍പിങ്ങിന്റെ ക്ഷണം സ്വീകരിച്ച് അടുത്ത ഏപ്രിലില്‍ താന്‍ ബെയ്ജിങ്ങിലെത്തുമെന്ന് അമേരിക്കന്‍ പ്രസഡന്റെ ഡൊണാള്‍ഡ് ട്രംപ്. െൈചനീസ് പ്രസിഡന്റ് അടുത്ത വര്‍ഷം തന്നെ യുഎസ് സന്ദര്‍ശിക്കുമെന്നും ട്രംപ് വെളിപ്പെടുത്തി. ദക്ഷിണ കൊറിയയില്‍ ട്രംപും ഷിയും തമ്മില്‍ ഉച്ചകോടി നടന്ന് ഒരു മാസത്തിലധികം പിന്നിട്ടിരിക്കുന്ന സമയത്താണ് ഒരു ടെലിഫോണ്‍ സംഭാഷണത്തിന്റെ അടിസ്ഥാനത്തില്‍ അന്യോന്യ സന്ദര്‍ശന കാര്യം അമേരിക്കന്‍ പ്രസിഡന്റ് തന്നെ പുറത്തുവിടുന്നത്.
എന്നാല്‍ ടെലിഫോണ്‍ സംഭാഷണത്തിന്റെ കാര്യം ചൈനീസ് സര്‍ക്കാര്‍ അധികൃതര്‍ ശരിവയ്ക്കുന്നുമുണ്ട്. എന്നാല്‍ അന്യോ്യം സന്ദര്‍ശനം നടത്തുമോയെന്ന കാര്യത്തില്‍ മാത്രം അനുകൂലമോ പ്രതികൂലമോ ആയി പ്രതികരണമൊന്നും നടത്തിയിട്ടില്ല. ട്രംപുമായി വ്യാപാര കാര്യങ്ങളും തായ്വാന്‍, യുക്രേയ്ന്‍ യുദ്ധത്തിന്റെ കാര്യങ്ങളും സംസാരിച്ചു എന്നു മാത്രമാണ് ചൈന പുറത്തുവിട്ട പത്രക്കുറിപ്പില്‍ പറയുന്നത്. രണ്ടു തരത്തിലുള്ള പ്രസ്താവന പുറത്തു വന്നതോടെ രണ്ടു രാജ്യങ്ങള്‍ക്കുമിടയിലെ പരസ്പര സംശയത്തിന്റെ അന്തരീക്ഷം മാറിയിട്ടില്ല എന്നതിന്റെ സൂചനയായും കണക്കാക്കുന്നവരേറെ. അയല്‍ രാജ്യങ്ങളായ ചൈനയും ജപ്പാനുമായുള്ള ബന്ധം കൂടുതല്‍ കലുഷിതമായിരിക്കുമ്പോള്‍ തന്നെയാണ് അമേരിക്കയും ചൈനയും തമ്മില്‍ അടുക്കാന്‍ ശ്രമങ്ങളുണ്ടാകുന്നതും.

