വാഷിംഗ്ടണ്‍ : ഇറാന്‍ രാസായുധങ്ങള്‍ പരീക്ഷിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതില്‍ രൂക്ഷ പ്രതികരണവുമായി യുഎസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. മാര്‍-എ-ലാഗോയില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ഇറാനെതിരെ ട്രംപ് കടുത്ത ഭാഷയില്‍ ഭീഷണി മുഴക്കി.ആണവ പദ്ധതി വീണ്ടും ആരംഭിച്ചാല്‍ സമ്പൂര്‍ണ്ണ നാശമായിരിക്കും നേരിടേണ്ടി വരിക എന്ന് ട്രംപ് ഇറാനെ അറിയിച്ചു.
ഇറാന്‍ തങ്ങളുടെ ബാലിസ്റ്റിക് മിസൈല്‍ പുനര്‍നിര്‍മ്മിക്കാന്‍ ശ്രമിക്കുകയോ ആണവ പദ്ധതി പുനരുജ്ജീവിപ്പിക്കാന്‍ പദ്ധതിയിടുകയോ ചെയ്താല്‍ പുതിയ ആക്രമണങ്ങള്‍ നടത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി.ഇറാന്‍ വീണ്ടും ശക്തി പ്രാപിക്കാന്‍ ശ്രമിക്കുന്നതായി ഇപ്പോള്‍ കേള്‍ക്കുന്നു, അങ്ങനെയാണെങ്കില്‍, നമ്മള്‍ അവരെ തകര്‍ക്കേണ്ടിവരും.ടെഹ്റാനിലെ സംഭവവികാസങ്ങള്‍ യുഎസ് സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ട്രംപ് പറഞ്ഞു

