സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയും കൂടിക്കാഴ്ച നടത്തി.
ഒരു മണിക്കൂറോളം നീണ്ടു നിന്ന കൂടിക്കാഴ്ചയില്‍ യുദ്ധാനന്തര ഉക്രെയ്നിന്റെ പുനര്‍നിര്‍മ്മാണത്തെക്കുറിച്ചും ഭാവിയിലെ സുരക്ഷാ ഉറപ്പുകളെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു.നിലവിലെ സാഹചര്യങ്ങള്‍ എങ്ങനെ യഥാര്‍ത്ഥ സമാധാന ചര്‍ച്ചകളിലേക്ക് എത്തിക്കാം എന്നതിനെക്കുറിച്ച് ഒരു ധാരണയിലെത്തിയതായി സെലെന്‍സ്‌കി പറഞ്ഞു.’ഈ യുദ്ധം അവസാനിക്കേണ്ടതുണ്ട്’ എന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ട്രംപ് മാധ്യമങ്ങളോട് പ്രതികരിച്ചു.

