ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ്; ഐ​​സി​​സി​​യു​​ടെ ന​​ഷ്ടം 4,500 കോ​​ടി..!

ദു​​ബാ​​യ്: ഒ​​രു ക്രി​​ക്ക​​റ്റ് ലോ​​ക​​ക​​പ്പി​​ന്‍റെ ആ​​കെ സാ​​മ്പ​​ത്തി​​ക ക​​ണ​​ക്കില്‍ 65 ശ​​ത​​മാ​​ന​​വും ഇ​​ന്ത്യ x പാ​​ക്കി​​സ്ഥാ​​ന്‍ മ​​ത്സ​​ര​​ത്തെ ആ​​ശ്ര​​യി​​ച്ചാ​​ണെ​​ന്നു പ​​റ​​ഞ്ഞാ​​ല്‍ ഞെ​​ട്ടേ​​ണ്ട. 2026 ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പി​​ല്‍ ഇ​​ന്ത്യ x പാ​​ക്കി​​സ്ഥാ​​ന്‍ മ​​ത്സ​​രം ഇ​​ല്ലാ​​താ​​യ​​തോ​​ടെ ഐ​​സി​​സി​​യു​​ടെ മാ​​ത്രം ന​​ഷ്ടം 2,290 മു​​ത​​ല്‍ 4,500 കോ​​ടി രൂ​​പ​​യാ​​ണ്.

ടി​​വി, ഡി​​ജി​​റ്റ​​ല്‍ അ​​വ​​കാ​​ശ​​വും സ്‌​​പോ​​ണ്‍​സ​​ര്‍​ഷി​​പ്പും മാ​​ത്ര​​മു​​ള്ള ക​​ണ​​ക്കാ​​ണി​​ത്. ലോ​​ക​​ക​​പ്പി​​ന്‍റെ ഡി​​ജി​​റ്റ​​ല്‍ പാ​​ര്‍​ട്ണ​​ര്‍​മാ​​രാ​​യ ജി​​യൊ​​ഹോ​​ട്ട്സ്റ്റാ​​റി​​ന്‍റെ ന​​ഷ്ടം 200 മു​​ത​​ല്‍ 250 കോ​​ടി രൂ​​പ​​യാ​​ണെ​​ന്നും സാ​​മ്പ​​ത്തി​​ക വി​​ദ​​ഗ്ധ​​ര്‍ ചൂ​​ണ്ടി​​ക്കാണി​​ക്കു​​ന്നു. ഇ​​ന്ത്യ x പാ​​ക് മ​​ത്സ​​ര​​ത്തി​​ലെ പ​​ര​​സ്യ​​വ​​രു​​മാ​​ന​​മു​​ള്‍​പ്പെ​​ടെ​​യു​​ള്ള ക​​ണ​​ക്കാ​​ണി​​ത്.

പാ​​ക് ക്രി​​ക്ക​​റ്റ് ബോ​​ര്‍​ഡി​​നും ന​​ഷ്ട​​മു​​ണ്ട്. ഐ​​സി​​സി​​യു​​മാ​​യു​​ള്ള വാ​​ര്‍​ഷി​​ക വ​​രു​​മാ​​ന ഷെ​​യ​​റി​​ല്‍ 316 കോ​​ടി രൂ​​പ​​യു​​ടെ ന​​ഷ്ടം പി​​സി​​ബി​​ക്ക് ഉ​​ണ്ടാ​​കു​​മെ​​ന്നാ​​ണ് വി​​ല​​യി​​രു​​ത്ത​​പ്പെ​​ടു​​ന്ന​​ത്. മാ​​ത്ര​​മ​​ല്ല, ഐ​​സി​​സി പി​​സി​​ബി​​ക്ക് എ​​തി​​രേ നി​​യ​​മ​​പ​​ര​​മാ​​യു​​ള്ള പ്ര​​ത്യാ​​ക്ര​​മ​​ണം ക​​രു​​തി​​വ​​ച്ചി​​ട്ടു​​ണ്ട്. പ​​ര​​സ്യ​​ദാ​​താ​​ക്ക​​ളു​​ടെ സാ​​മ്പ​​ത്തി​​ക ന​​ഷ്ടം നി​​ക​​ത്തു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി 300 കോ​​ടി രൂ​​പ​​യു​​ടെ സാ​​മ്പ​​ത്തി​​ക ബാ​​ധ്യ​​താ കേ​​സ് ഐ​​സി​​സി ഫ​​യ​​ല്‍ ചെ​​യ്യും. ചു​​രു​​ക്ക​​ത്തി​​ല്‍ പാ​​ക് കി​​ക്ക​​റ്റ് ബോ​​ര്‍​ഡി​​ന് 616 കോ​​ടി രൂ​​പ​​യു​​ടെ ബാ​​ധ്യ​​ത​​യാ​​ണ് ഉ​​ണ്ടാ​​യി​​രി​​ക്കു​​ന്ന​​ത്.

ശ്രീ​​ല​​ങ്ക​​യി​​ലെ കൊ​​ളം​​ബോ​​യി​​ല്‍ ഈ ​​മാ​​സം 15നാ​​യി​​രു​​ന്നു ഇ​​ന്ത്യ x പാ​​ക്കി​​സ്ഥാ​​ന്‍ മ​​ത്സ​​രം ന​​ട​​ക്കേ​​ണ്ടി​​യി​​രു​​ന്ന​​ത്. ടി​​ക്ക​​റ്റ് ഇ​​ന​​ത്തി​​ലും ഹോ​​സ്പി​​റ്റാ​​ലി​​റ്റി വി​​ഭാ​​ഗ​​ത്തി​​ലു​​മാ​​യി കൊ​​ളം​​ബോ സ്റ്റേ​​ഡി​​യ​​ത്തി​​ന് 18.3 മു​​ത​​ല്‍ 27.5 കോ​​ടി രൂ​​പ​​വ​​രെ ന​​ഷ്ട​​മു​​ണ്ട്. ഇ​​ന്ത്യ​​ന്‍, പാ​​ക്കി​​സ്ഥാ​​ന്‍ താ​​ര​​ങ്ങ​​ളു​​ടെ ഫീ​​സി​​ന​​ത്തി​​ലും ന​​ഷ്ടം. ഇ​​ന്ത്യ​​ന്‍ താ​​ര​​ങ്ങ​​ള്‍​ക്ക് ബി​​സി​​സി​​ഐ ഒ​​രു മാ​​ച്ചി​​നു ന​​ല്‍​കു​​ന്ന​​ത് 7.5 ല​​ക്ഷം രൂ​​പ വീ​​ത​​മാ​​ണ്. പാ​​ക് താ​​ര​​ങ്ങ​​ള്‍​ക്ക് പി​​സി​​ബി ന​​ല്‍​കു​​ന്ന​​ത് 1.38 ല​​ക്ഷം വീ​​ത​​വും. ഇ​​തി​​നെ​​ല്ലാം പു​​റ​​മെ, കൊ​​ളം​​ബോ​​യി​​ലെ പ്രാ​​ദേ​​ശി​​ക ടൂ​​റി​​സ​​ത്തി​​നു​​ള്ള (വ്യോ​​മ​​യാ​​നം, ഹോ​​ട്ട​​ല്‍, യാ​​ത്ര, മ​​റ്റ് സൗ​​ക​​ര്യ​​ങ്ങ​​ള്‍) ന​​ഷ്ടം 95 കോ​​ടി​​യി​​ല്‍ അ​​ധി​​ക​​മാ​​ണ്.

Leave a Reply

Your email address will not be published. Required fields are marked *