മോസ്കോ: ഇന്ത്യയ്ക്ക് ഇനി റഷ്യയില്‍ രണ്ടു കോണ്‍സലേറ്റുകള്‍ കൂടി. യെക്കാറ്ററിന്ബര്ഗിലും കസാനിലുമാണ് പുതിയ കോണ്‍സലേറ്റുകള്‍ തുറന്നിരിക്കുന്നത്. രണ്ടു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര, വിനോദസഞ്ചാര, സാമ്പത്തിക മേഖലകളിലെ സഹകരണത്തിന് ഇതോടെ കൂടുതല്‍ കാര്യക്ഷമത കൈവരുമെന്നു പ്രതീക്ഷിക്കുന്നു. ശാസ്ത്ര, സാങ്കേതിക വിദ്യാ മേഖലകളിലും ഇതിന്റെ മെച്ചമുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു.
പുതിയ കോണ്‍സുലേറ്റുകളുടെ ഉദ്ഘാടനം ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ നിര്‍വഹിച്ചു. റഷ്യയുടെ വിദേശകാര്യ സഹമന്ത്രി ആന്ദ്രേ റൂഡെന്കോ, ഇന്ത്യയുടെ റഷ്യന്‍ അംബാസിഡര്‍ വിനയ്കുമാര്‍ തുടങ്ങിയവര്‍ ഇതു സംബന്ധിച്ചു ചേര്‍ന്ന യോഗത്തില്‍ സംബന്ധിച്ചു.

