ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷസാഹചര്യം നിലനിൽക്കുന്നതിനിടെ, എൽപിജിയുമായി രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി വിജയകരമായി ഹോർമുസ് കടലിടുക്ക് കടന്നു. ബിഡബ്ല്യു ടൈർ (BW Tyr), ബിഡബ്ല്യു എൽമ (BW Elma) എന്നീ ഇന്ത്യൻ പതാകയുള്ള ടാങ്കറുകളാണ് ഹോർമുസ് കടന്ന് ഓമാൻ ഉൾക്കടലിലേക്ക് പ്രവേശിച്ചത്.ഈ രണ്ട് ടാങ്കറുകളിലുമായി ഏകദേശം 90,000 ടണ്ണിലധികം എൽപിജി ഉണ്ടെന്നാണ് റിപ്പോർട്ട്. ഷിപ്പിംഗ് ഏജൻസികളുടെ ട്രാക്കിംഗ് ഡാറ്റ പ്രകാരമാണ് ഈ വിവരം പുറത്തുവന്നത്.ഇന്ത്യ ഉൾപ്പെടെ അഞ്ച് രാജ്യങ്ങൾ തങ്ങളുടെ സൗഹൃദ രാജ്യങ്ങളാണെന്നും അവരുടെ കപ്പലുകളെ ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകാൻ അനുവദിക്കുമെന്നും ഇറാൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കപ്പലുകളുടെ സുഗമമായ യാത്ര സാധ്യമായത്. ഇതിനുമുമ്പ് നാല് ഇന്ത്യൻ എൽപിജി ടാങ്കറുകൾ ഇതേ പാതയിലൂടെ സുരക്ഷിതമായി കടന്നുപോയിരുന്നു.മേഖലയിലെ സങ്കീർണ്ണമായ രാഷ്ട്രീയ സാഹചര്യങ്ങൾക്കിടയിലും ഇന്ത്യയിലേക്കുള്ള ഇന്ധന ഇറക്കുമതി തടസ്സമില്ലാതെ തുടരുന്നു എന്നതിന്റെ സൂചനയായാണ് ഈ നീക്കത്തെ വിലയിരുത്തുന്നത്.
എൽപിജിയുമായി രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി ഹോർമുസ് കടലിടുക്ക് കടന്നു

