യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഇന്ത്യയില്‍ മിന്നല്‍ സന്ദര്‍ശനം നടത്തി

ഡല്‍ഹി: യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാ ഇന്ന് വൈകുന്നേരത്തോടെ ഡല്‍ഹിയില്‍ എത്തിച്ചേര്‍ന്നു. വളരെ ചുരുങ്ങിയ സമയം മാത്രം നീണ്ടുനില്‍ക്കുന്ന ഒരു ‘മിന്നല്‍ സന്ദര്‍ശനം’ നടത്തി മടങ്ങി.െൈവകുന്നേരം 4:20-ഓടെ ഡല്‍ഹി പാലം വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്ന അദ്ദേഹത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി സ്വീകരിച്ചു.

തടുര്‍ന്ന് ഹൈദരാബാദ് ഹൗസില്‍ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎഇ പ്രസിഡന്റും തമ്മില്‍ നിര്‍ണ്ണായകമായ ചര്‍ച്ചകള്‍ നടത്തി.ഏകദേശം 2 മണിക്കൂര്‍ മാത്രമാണ് അദ്ദേഹം ഇന്ത്യയില്‍ ചെലവഴിച്ചത്.വൈകുന്നേരം 6 മണിയോടെ അദ്ദേഹം ഡല്‍ഹിയില്‍ നിന്ന് മടങ്ങി.പശ്ചിമേഷ്യയിലെ നിലവിലെ സംഘര്‍ഷാവസ്ഥയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവെച്ച ‘ബോര്‍ഡ് ഓഫ് പീസ്’ സമാധാന പദ്ധതിയുമാണ് ചര്‍ച്ചകളിലെ പ്രധാന കേന്ദ്രബിന്ദു.ഗാസയില്‍ സമാധാനം കൊണ്ടുവരാന്‍ ഇന്ത്യയുടെ സഹകരണം യുഎഇ തേടിയിട്ടുണ്ട്.

ഇന്ത്യ-യുഎഇ തന്ത്രപരമായ പങ്കാളിത്തത്തിന് കീഴില്‍ ഊര്‍ജ്ജം, പ്രതിരോധം, വ്യാപാരം എന്നീ മേഖലകളില്‍ പുതിയ കരാറുകള്‍ക്ക് ഈ സന്ദര്‍ശനം വേഗം കൂട്ടും.രൂപയിലും ദിര്‍ഹത്തിലും നേരിട്ട് വ്യാപാരം നടത്തുന്ന ലോക്കല്‍ കറന്‍സി സെറ്റില്‍മെന്റ് സിസ്റ്റം (LCS) കൂടുതല്‍ കാര്യക്ഷമമാക്കുന്നതും ചര്‍ച്ചയായി.യുഎഇയിലെ 35 ലക്ഷത്തിലധികം വരുന്ന ഇന്ത്യക്കാരുടെ ക്ഷേമത്തിന് നല്‍കുന്ന പിന്തുണയ്ക്ക് പ്രധാനമന്ത്രി നന്ദി അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *