സംസ്ഥാനത്ത് നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് ചരിത്രപരമായ മുന്നേറ്റം.2026ലെ നിയമസഭ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി നടന്ന ഈ പോരാട്ടത്തില്‍ മുനിസിപ്പാലിറ്റികളിലും കോര്‍പറേഷനുകളിലും യുഡിഎഫ് വ്യക്തമായ ആധിപത്യം ഉറപ്പിച്ചു.
കോര്‍പറേഷന്‍, മുനിസിപ്പാലിറ്റി, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളില്‍ യുഡിഎഫ് ആധിപത്യം നേടി. ജില്ലാ പഞ്ചായത്തില്‍ ഇരു മുന്നണികളും ഒപ്പത്തിനൊപ്പം. എന്‍ഡിഎ പലയിടങ്ങളിലും നില മെച്ചപ്പെടുത്തി. തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎ ഏറ്റവും വലിയ ഒറ്റകക്ഷിയായി അധികാരത്തിന് അടുത്തെത്തി. നിലവില്‍ 50 സീറ്റുകളാണ് എന്‍ഡിഎ പിടിച്ചത്. 51 സീറ്റുകളാണ് അധികാരത്തിലെത്താന്‍ വേണ്ടത്.
തിരുവനന്തപുരം കോര്‍പറേഷനില്‍ 48 സീറ്റുകളില്‍ എന്‍ഡിഎ മുന്നേറുകയാണ്. യുഡിഎഫ് 20. എല്‍ഡിഎഫ് 27. കൊല്ലം കോര്‍പറേഷനില്‍ 14 സീറ്റുകളില്‍ എല്‍ഡിഎഫ്, യുഡിഎഫ് 18, എന്‍ഡിഎ 9. എറണാകുളം കോര്‍പറേഷനില്‍ എല്‍ഡിഎഫ് 20, യുഡിഎഫ് 46, എന്‍ഡിഎ 6. തൃശൂര്‍ കോര്‍പറേഷനില്‍ യുഡിഎഫ് 33, എല്‍ഡിഎഫ് 11, എന്‍ഡിഎ 8. കോഴിക്കോട് കോര്‍പറേഷനില്‍ എല്‍ഡിഎഫ് 28, യുഡിഎഫ് 26, എന്‍ഡിഎ 13. കണ്ണൂര്‍ കോര്‍പറേഷനില്‍ എല്‍ഡിഎഫ് 15, യുഡിഎഫ് 36, എന്‍ഡിഎ 4
മുനിസിപ്പാലിറ്റികളില്‍ എല്‍ഡിഎഫ് 29, യുഡിഎഫ് 54, എന്‍ഡിഎ 2. ബ്ലോക്ക് പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് 65, യുഡിഎഫ് 79. എന്‍ഡിഎയ്ക്ക് ഒരിടത്തും ഭരണം പിടിക്കാനായില്ല. ഗ്രാമപഞ്ചായത്തുകളില്‍ എല്‍ഡിഎഫ് 365, യുഡിഎഫ് 467, എന്‍ഡിഎ 27. ജില്ലാ പഞ്ചായത്തില്‍ ഇരു മുന്നണികള്‍ക്കും 7.

