ഉക്രെയ്ന്‍ സൈനിക നേതൃത്വത്തില്‍ അഴിച്ചുപണി; വസിലി മല്യൂക്കിനെ നീക്കി,പകരം മേജര്‍ ജനറല്‍ യെവ്‌ഹെന്‍ ഖ്മാര

ഉക്രെയ്ന്‍ സുരക്ഷാ വിഭാഗമായ SBU (Security Service of Ukraine) തലവന്‍ വസിലി മല്യൂക്കിനെ (Vsayl Maliuk) സ്ഥാനത്തുനിന്ന് നീക്കാന്‍ ഉക്രെയ്ന്‍ പാര്‍ലമെന്റ് വോട്ട് ചെയ്തു. 235 വോട്ടുകള്‍ക്കാണ് തീരുമാനം പാസായത്.

SBU-ന്റെ പുതിയ ആക്ടിങ് തലവനായി മേജര്‍ ജനറല്‍ യെവ്‌ഹെന്‍ ഖ്മാരയെ ( പ്രസിഡന്റ് സെലന്‍സ്‌കി നിയമിച്ചു. സൈനിക നേതൃത്വത്തില്‍ കൂടുതല്‍ ‘പുതിയ മുഖങ്ങള്‍’ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് ഈ മാറ്റം.സ്ഥാനത്തുനിന്ന് നീക്കിയെങ്കിലും, റഷ്യക്കെതിരെയുള്ള അതീവ രഹസ്യമായ പ്രത്യേക സൈനിക നീക്കങ്ങള്‍ക്ക് മല്യൂക്ക് നേതൃത്വം നല്‍കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *