ഗൾഫ് രാജ്യങ്ങളുമായി പ്രതിരോധ കരാറിൽ ഒപ്പിട്ട് യുക്രെയ്ൻ; ഡ്രോൺ ആക്രമണങ്ങളെ നേരിടാൻ സഹായം

അബുദാബി: യുക്രെയ്നും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം ശക്തമാക്കുന്നു. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കി തന്റെ ഗൾഫ് സന്ദർശന വേളയിൽ ഇത് സംബന്ധിച്ച കരാറുകളിൽ ധാരണയായി.യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സയ്യദ് അൽ നഹ്യാനുമായി സെലൻസ്‌കി നടത്തിയ കൂടിക്കാഴ്ചയിൽ പ്രതിരോധ-സുരക്ഷാ മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കാൻ തീരുമാനമായി. സമാനമായ രീതിയിലുള്ള ധാരണ നേരത്തെ സൗദി അറേബ്യയുമായും യുക്രെയ്ൻ ഉണ്ടാക്കിയിരുന്നു.ഇറാന്റെ ഡ്രോൺ ആക്രമണങ്ങളെ ഫലപ്രദമായി നേരിടാൻ ഗൾഫ് രാജ്യങ്ങളെ സഹായിക്കാമെന്ന് യുക്രെയ്ൻ അറിയിച്ചു. റഷ്യൻ ഡ്രോൺ ആക്രമണങ്ങളെ വർഷങ്ങളായി നേരിട്ടു പരിചയമുള്ള യുക്രെയ്ന്റെ സാങ്കേതിക വിദ്യയും അനുഭവസമ്പത്തും ഈ മേഖലയിൽ ഗൾഫ് രാജ്യങ്ങൾക്ക് ഗുണകരമാകും.സൗദി സന്ദർശനത്തിന് ശേഷം യുഎഇയിലെത്തിയ സെലൻസ്‌കി, അവിടെ നിന്നുള്ള ചർച്ചകൾ പൂർത്തിയാക്കി ഖത്തറിലേക്ക് തിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *