പ്രതിഷേധ നിയമങ്ങള്‍ക്കെതിരെ യുഎന്‍; ഓസ്ട്രേലിയയില്‍ നിയമപോരാട്ടം ശക്തമാകുന്നു

സിഡ്നി: ന്യൂ സൗത്ത് വെയില്‍സിലെ ക്രിസ് മിന്‍സ് സര്‍ക്കാര്‍ നടപ്പിലാക്കിയ കര്‍ശനമായ പ്രതിഷേധ നിയന്ത്രണ നിയമങ്ങള്‍ക്കെതിരെ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ പ്രതിനിധി രംഗത്ത്.ഭീകരവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കിടയിലെ മനുഷ്യാവകാശ സംരക്ഷണത്തിനായുള്ള യുഎന്‍ സ്‌പെഷ്യല്‍ റിപ്പോര്‍ട്ടര്‍ ബെന്‍ സോള്‍ (Ben Saul) ആണ് ഓസ്ട്രേലിയന്‍ കോടതിയില്‍ നടക്കുന്ന കേസില്‍ കക്ഷിചേരാന്‍ അപേക്ഷ നല്‍കിയത്.കഴിഞ്ഞ ഡിസംബറില്‍ ബോണ്ടി ബീച്ചിലുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെയാണ് ചടണ സര്‍ക്കാര്‍ പുതിയ നിയമങ്ങള്‍ കൊണ്ടുവന്നത്.

ഈ നിയമപ്രകാരം, ഒരു ഭീകരവാദ സംഭവം പ്രഖ്യാപിച്ചാല്‍ തുടര്‍ന്നുള്ള 90 ദിവസം വരെ പ്രതിഷേധ പ്രകടനങ്ങള്‍ തടയാന്‍ പോലീസിന് അധികാരം ലഭിക്കും.പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടുന്നതിനും മാര്‍ച്ചുകള്‍ നടത്തുന്നതിനും ഈ നിയമം കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു.ഓസ്ട്രേലിയന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന രാഷ്ട്രീയ ആശയവിനിമയത്തിനുള്ള സ്വാതന്ത്ര്യത്തെ (Freedom of Political Communication) ഈ നിയമം ലംഘിക്കുന്നു എന്നാണ് പ്രധാന ആരോപണം.

സമാധാനപരമായി ഒത്തുചേരാനുള്ള അവകാശം സംരക്ഷിക്കാന്‍ ഓസ്ട്രേലിയ ഒപ്പിട്ടിട്ടുള്ള അന്താരാഷ്ട്ര ഉടമ്പടികള്‍ക്ക് വിരുദ്ധമാണ് ഈ നിയമമെന്ന് ബെന്‍ സോള്‍ ചൂണ്ടിക്കാട്ടി.പ്രതിഷേധങ്ങള്‍ തടയാന്‍ നിലവില്‍ തന്നെ മതിയായ നിയമങ്ങളുണ്ടായിരിക്കെ, പുതിയ നിയമം ജനാധിപത്യപരമായ അവകാശങ്ങളെ അടിച്ചമര്‍ത്താനേ ഉപകരിക്കൂ എന്ന് അദ്ദേഹം വാദിക്കുന്നു.

ഫലസ്തീന്‍ ആക്ഷന്‍ ഗ്രൂപ്പ്, ബ്ലാക്ക് കോക്കസ് തുടങ്ങിയ സംഘടനകള്‍ നേരത്തെ തന്നെ ഈ നിയമത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഈ കേസിലാണ് ‘കോടതിയുടെ സുഹൃത്ത്’ (Amicus Curiae) എന്ന നിലയില്‍ ഇടപെടാന്‍ യുഎന്‍ പ്രതിനിധി അനുമതി തേടിയിരിക്കുന്നത്.പൊതു സുരക്ഷയുടെ പേരില്‍ ജനാധിപത്യപരമായ പ്രതിഷേധങ്ങളെ ഇല്ലാതാക്കുന്നത് ഒരു സ്വതന്ത്ര സമൂഹത്തിന് ചേര്‍ന്നതല്ല,’ എന്ന് ബെന്‍ സോള്‍ മാധ്യമങ്ങളോട് പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *