ഒറ്റ ദിവസത്തിൽ 9 ഡിഗ്രി സെൽഷ്യസ് വരെ താപനിലയിൽ വ്യതാസം
തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തില്‍ പ്രത്യേകിച്ചും തെക്കന്‍ കേരളത്തില്‍) താപനിലയില്‍ വലിയ വ്യത്യാസമാണ് അനുഭവപ്പെട്ടത്. തലസ്ഥാനത്തടക്കം അസ്വാഭാവിക തണുപ്പായിരുന്നു.
തെക്കന്‍ കേരളത്തില്‍ അനുഭവപ്പെട്ട അസ്വാഭാവിക തണുപ്പിന്റെ കാരണം വിശദീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് കാലാവസ്ഥ വിദഗ്ദര്‍. ‘ഡിറ്റ് വാ’ ചുഴലിക്കാറ്റിന്റെ പ്രഭാവമാണ് കേരളത്തില്‍ താപനിലയില്‍ തെക്കന്‍ ജില്ലകളില്‍ കാര്യമായ വ്യത്യാസമുണ്ടാക്കിയതെന്നാണ് വിദഗ്ദാഭിപ്രായം. തെക്കന്‍ കേരളത്തില്‍ എകദേശം 9 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് താപനിലയിലുണ്ടായ വ്യത്യാസം.
ബംഗാള്‍ ഉള്‍കടലില്‍ ശ്രീലങ്ക തമിഴ്‌നാട് തീരത്തിനു സമീപം ഡിറ്റ് വാ ചുഴലിക്കാറ്റ് നീങ്ങിയപ്പോള്‍ കേരളത്തില്‍ താപനിലയില്‍ തെക്കന്‍ ജില്ലകളില്‍ കാര്യമായ വ്യത്യാസമാണ് അനുഭവപ്പെട്ടത്. പകല്‍ താപനിലയില്‍ ശനിയാഴ്ചയും (നവംബര്‍ 29) ഞായറാഴ്ചയും തമ്മില്‍ പുനലൂരില്‍ രേഖപെടുത്തിയത് 8.8°-c. വ്യത്യാസം. തെക്കന്‍ ജില്ലകളിലാണ് കൂടുതല്‍ വ്യത്യാസം. തിരുവനന്തപുരം സിറ്റിയില്‍ 5.2°-c. ഇടുക്കി, പാലക്കാട്, കൊല്ലം, തിരുവനന്തപുരം,ആലപ്പുഴ ജില്ലകളിലും 5ത്ഥര മുതല്‍ 8 °-c വരെ മാറ്റങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.എന്നാല്‍ വടക്കന്‍ ജില്ലകളില്‍ നേരെ തിരിച്ച് ഞായറാഴ്ചയായിരുന്നു പകല്‍ ചൂട് കുറവ്. കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ ശനിയാഴ്ച യെക്കാള്‍ 1.2°-c കുറവായിരുന്നു ഞായറാഴ്ച.കാസര്‍കോട്,കണ്ണൂര്‍,കോഴിക്കോട് ജില്ലകളിലും ഞായറാഴ്ച, ശനിയാഴ്ച ദിവസത്തെ അപേക്ഷിച്ചു കുറവ് ചൂട് രേഖപെടുത്തി.ചുഴലിക്കാറ്റ് തെക്കന്‍ തമിഴ് നാട് തീരത്ത് നിന്നു വടക്കന്‍ തീരത്തേക്ക് മാറിയതാണ് കാരണം. അതിരാവിലെ അനുഭവപ്പെട്ട തണുപ്പിലും സംസ്ഥാനത്തു രണ്ട് ദിവസങ്ങളില്‍ 4 °-c വരെ വ്യത്യാസമാണുണ്ടായത്. തിരുവനന്തപുരം 3°-c വ്യത്യാസമുണ്ടായെന്നും വിദഗ്ദര്‍ ചൂണ്ടികാട്ടി.

