അമേരിക്കയിലെ ഓസ്ട്രേലിയന്‍ അംബാസഡറായ മുന്‍ പ്രധാനമന്ത്രി കെവിന്‍ റൂഡ് കാലാവധി അവസാനിക്കുന്നതിന് മുമ്പ് സ്ഥാനമൊഴിയാന്‍ തീരുമാനിച്ചു.നിശ്ചയിച്ചിരുന്ന കാലാവധി അവസാനിക്കാന്‍ ഏകദേശം ഒരു വര്‍ഷം ബാക്കിനില്‍ക്കെയാണ് അദ്ദേഹം സ്ഥാനമൊഴിയുന്നത്. 2026 മേയ് മാസത്തില്‍ അദ്ദേഹം ഔദ്യോഗികമായി പദവി വിടും.
വ്യക്തിപരമായ കാരണങ്ങളാലാണ് സ്ഥാനമൊഴിയുന്നതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. തന്റെ കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാനും മറ്റ് വ്യക്തിപരമായ താല്പര്യങ്ങള്‍ പിന്തുടരാനും അദ്ദേഹം ആഗ്രഹിക്കുന്നുവെന്ന് കെവിന്‍ റൂഡ് വ്യക്തമാക്കി.
അംബാസഡര്‍ എന്ന നിലയില്‍ അമേരിക്കയും ഓസ്ട്രേലിയയും തമ്മിലുള്ള പ്രതിരോധ കരാറായ AUKUS (ഓക്കസ്) ശക്തിപ്പെടുത്തുന്നതിലും, ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുന്നതിലും അദ്ദേഹം നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്.കെവിന്‍ റൂഡിന് പകരം ആര് വരുമെന്ന് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. വരും മാസങ്ങളില്‍ ഇത് സംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്നാണ് കരുതുന്നത്

